മകനെ ‘അമ്മ പീഡിപ്പിച്ചെന്ന പരാതി- നിരപരാധിയെന്ന് ‘അമ്മ ,കേസ് ഭര്‍ത്താവും രണ്ടാം ഭാര്യയുചേർന്ന് കെട്ടിച്ചമച്ചത്

ഭര്‍ത്താവും രണ്ടാം ഭാര്യയുമാണ് ഇതിനു പിന്നിലെന്നും കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ പ്രതിയായ അമ്മ. ആണയിട്ടു ,ജാമ്യം ലഭിച്ചതിന് ശേഷംസ്വന്തം വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

0

തിരുവനന്തപുരം: ‘അമ്മ പതിമൂന്നു വയസ്സള്ള മകനെ പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് കുട്ടിയുടെ ‘അമ്മ- “താൻ നീരപരാധിയാണെന്നും തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും അവർ പറഞ്ഞു. ഭര്‍ത്താവും രണ്ടാം ഭാര്യയുമാണ് ഇതിനു പിന്നിലെന്നും കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ പ്രതിയായ അമ്മ. ആണയിട്ടു ,ജാമ്യം ലഭിച്ചതിന് ശേഷംസ്വന്തം വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പരാതി നല്‍കിയ മകന്‍ ഉള്‍പ്പെടെ എല്ലാമക്കളെയും തിരികെ വേണമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.കുടുംബ കോടതിയില്‍ ജീവനാംശത്തിനായി കേസ് കൊടുത്തപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായിട്ട് കൊടുത്ത കേസാണിത്. ജോലി ചെയ്തിരുന്ന സ്ഥലത്ത് വന്ന് മൊഴിയെടുക്കാനാണെന്ന് പറഞ്ഞ് കൊണ്ടുപോയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ എത്തിയ ശേഷമാണ് റിമാന്‍ഡ്‌ ചെയ്യുകയാണെന്ന വിവരം അറിഞ്ഞത്. എനിക്കെതിരെ മകന്‍ പരാതി തന്നിട്ടുണ്ടെന്നും റിമാന്‍ഡ്‌ ചെയ്യാന്‍ കോടതിയുടെ ഉത്തരവ് ഉണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്

പൊലീസില്‍ പരാതി കൊടുത്തിട്ട് പരിഹരിക്കാത്തത് കൊണ്ടാണ് കുടുംബ കോടതിയെ സമീപിച്ചത്. അതിന് ശേഷമാണ് ഇളയ മകനെ കൂടി വേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. അതിന് താന്‍ തയാറല്ലായിരുന്നു. എന്ത് വിലകൊടുത്തും ഉമ്മച്ചിയെ ജയിലില്‍ ആക്കിയിട്ട് അവനെ തിരിച്ചു കൊണ്ടുപോകുമെന്ന് മകനോട് പറഞ്ഞിരുന്നു. മകനെ ഭര്‍ത്താവ് ഫോണിലൂടെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. ഭര്‍ത്താവ് മക്കളെ മര്‍ദ്ദിക്കുമായിരുന്നു. – അവർ പറഞ്ഞു.

”ജയിലില്‍ വെച്ച് നല്ല രീതിയിലാണ് എല്ലാവരും പെരുമാറിയത്. സത്യം തെളിയിക്കണമെന്ന് എല്ലാവരും പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. മകനെ ഭീഷണിപ്പെടുത്തിയായിരിക്കും പരാതി കൊടുപ്പിച്ചത്. അല്ലെങ്കില്‍ എന്റെ മകന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. പൊലീസ് കണ്ടെത്തിയെന്ന് പറയുന്ന ഗുളിക എന്താണെന്ന് അറിയില്ല. മകനെ അലര്‍ജിക്ക് ഡോക്ടറെ കാണിച്ചിട്ടുണ്ട്. അലര്‍ജിയുടെ ഗുളികയായിരിക്കും അത്. പരാതി നല്‍കിയ മകനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്നെപ്പോലെ അവനും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും കൂടുതല്‍ സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. ”

കുട്ടികളെ തിരികെ ലഭിക്കാനാണ് ഭര്‍ത്താവിനെതിരെ കേസ് കൊടുത്തത്. കുട്ടികളെ എനിക്ക് തിരിച്ചുവേണം. ”എനിക്ക് വേണ്ടി മാത്രമല്ല എല്ലാ അമ്മമാര്‍ക്കും വേണ്ടി സത്യം പുറത്തുവരണം. പൊലീസ് മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയെന്ന് പറയുന്നതിനെക്കുറിച്ച് ഒന്നും അറിയില്ല. ആരോടും ഒന്നും പറയാനില്ല. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം സത്യം വെളിച്ചത്ത് വരണം”

മകനെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അമ്മയ്ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ വനിതാ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. മാതൃത്വത്തിന്‍റെ പവിത്രത പൂര്‍ണമായി അവഗണിക്കപ്പെട്ട കേസ് ആണിതെന്ന് കോടതി നിരീക്ഷിച്ചു. കടയ്ക്കാവൂര്‍ പീഡനക്കേസില്‍ പ്രതിയായ അമ്മയെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം. അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പരിശോധിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട് .

You might also like

-