രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി സ്വർണക്കടത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ കോടിയേരി ബാലകൃഷ്ൻ ശ്രമിക്കുന്നു

കൊച്ചി കേന്ദ്രീകരിച്ച് സി.പി.എം അഭിഭാഷക സംഘം സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു

0

തിരുവനന്തപുരം:ബി.ജെ.പിക്ക് കോൺഗ്രസിൽ നിന്ന് സ സർസംഘചാലകിനെ ആവശ്യമില്ല.രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി സ്വർണക്കടത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ്കോടിയേരി ബാലകൃഷ്ണന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ  കൊച്ചി കേന്ദ്രീകരിച്ച് സി.പി.എം അഭിഭാഷക സംഘം സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

പ്രതികളെ സഹായിക്കാനായി സിപിഎം അഞ്ച് അഭിഭാഷരെ രംഗത്തിറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയോട് അടുപ്പമുള്ള നേതാവാണ് ഇതിന്‍റെ പുരോഗതി നിരീക്ഷിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കോണ്‍​ഗ്രസില്‍ നിന്ന് ആര്‍എസ്എസിന് സർസംഘചാലക് വേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ എം കെ ദാമദോരനെ രംഗത്തിറക്കിയതിന് സമാനമായ നീക്കമാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം നടത്തുന്നത്. പ്രധാന പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും സന്ദീപ് നായരുടേയും അഭിഭാഷകനാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും നിയമോപദേശം നല്‍കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കം സംശയാസ്പദമാണ്. പ്രതികള്‍ക്ക് വേണ്ടത് പഠിപ്പിച്ച് നല്‍കാനാണിതെന്നുമാണ് സുരേന്ദ്രന്റെ ആക്ഷേപം.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു സുരേന്ദ്രൻ. ആദ്യ ദിനം ഒ. രാജഗോപാല്‍ എംഎല്‍എയാണ് ഉപവാസ സമരം നടത്തുന്നത്.