ധർമ്മടത്ത് മത്സരിക്കാൻ സന്നദ്ധനാണെന്ന് കെ സുധാകരൻ

നേരത്തെ ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മക്ക് യു.ഡി.എഫ്​ പിന്തുണ നൽകുമെന്ന​ സൂചനകളുണ്ടായിരുന്നു. എന്നാൽ, കൈപ്പത്തി ചിഹ്​നത്തിൽ മത്സരിക്കാൻ കുട്ടികളുടെ അമ്മ വിസമ്മതിച്ചതോടെ കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ഥിക്കായി ശ്രമം തുടങ്ങി

0

കണ്ണൂർ :ധർമ്മടത്ത് മത്സരിക്കാൻ സന്നദ്ധനാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. തീരുമാനം ഹൈകമാന്റിനെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് അംഗീകരിച്ചാൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്നും സുധാകരൻ പറഞ്ഞു.നേരത്തെ ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മക്ക് യു.ഡി.എഫ്​ പിന്തുണ നൽകുമെന്ന​ സൂചനകളുണ്ടായിരുന്നു. എന്നാൽ, കൈപ്പത്തി ചിഹ്​നത്തിൽ മത്സരിക്കാൻ കുട്ടികളുടെ അമ്മ വിസമ്മതിച്ചതോടെ കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ഥിക്കായി ശ്രമം തുടങ്ങി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി​ സി രഘുനാഥിന്റെ പേരും ഉയര്‍ന്ന് വന്നിരുന്നു.

കഴിഞ്ഞ തവണ പിണറായിക്കെതിരെ മത്സരിച്ച മമ്പറം ദിവാകരന്‍ ഇക്കുറി ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിണറായിയുടെ എതിര്‍ സ്ഥാനാര്‍ഥി ആരാകും എന്ന കാര്യത്തില്‍ ഇതുവരെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.