ജവഹർ ലാൽ നെഹ്റു ആർ എസ് എസ്സുമായി സന്ധി ചെയ്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

നെഹ്‌റുവിന്റെ കാലത്ത് പാര്‍ലമെന്റില്‍ പ്രതിപക്ഷമില്ല, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയില്‍ ഇല്ല. അന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എ.കെ. ഗോപാലനെ പ്രതിപക്ഷ നേതാവാക്കി നിര്‍ത്തി അദ്ദേഹം ജനാധിപത്യ ബോധം കാണിച്ചു. വിമര്‍ശിക്കാന്‍ ആളുവേണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്' സുധാകരന്‍ പറഞ്ഞു

0

കണ്ണൂർ | വർഗീയ ഫാസിസ്‌റ്റുകളുമായി സന്ധി ചെയ്യാൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ജവഹർ ലാൽ നെഹ്‌റു സൻമനസ്‌ കാണിച്ചുവെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. ആർഎസ്‌എസ്‌ നേതാവ്‌ ശ്യാമ പ്രസാദ്‌ മുഖർജിയെ നെഹ്‌റു മന്ത്രിസഭയിൽ മന്ത്രിയാക്കിയത്‌ അങ്ങനെയാണ്‌. കോൺഗ്രസുകാരനല്ലാത്ത അംബേദ്‌കറെയും മന്ത്രിയാക്കി.
അംഗീകൃത പ്രതിപക്ഷമില്ലാഞ്ഞിട്ടും എ കെ ഗോപാലന്‌ പ്രതിപക്ഷ നേതൃപദവി നൽകിയതും ഉയർന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായാണെന്നും നെഹ്‌റുവിന്റെ ജൻമദിനത്തോടനുബന്ധിച്ച്‌ കണ്ണൂർ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സിൽ സുധാകരൻ കുറ്റപ്പെടുത്തി.

കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സിലായിരുന്നു സുധാകരന്റെ പരാമര്‍ശം. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെന്നും ജനാധിപത്യ ബോധം ഉയർത്തിപ്പിടിക്കാൻ വർഗ്ഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തെന്നുമായിരുന്നു സുധാകരൻ പറഞ്ഞത് .നെഹ്‌റുവിന്റെ കാലത്ത് പാര്‍ലമെന്റില്‍ പ്രതിപക്ഷമില്ല, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയില്‍ ഇല്ല. അന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എ.കെ. ഗോപാലനെ പ്രതിപക്ഷ നേതാവാക്കി നിര്‍ത്തി അദ്ദേഹം ജനാധിപത്യ ബോധം കാണിച്ചു. വിമര്‍ശിക്കാന്‍ ആളുവേണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്’ സുധാകരന്‍ പറഞ്ഞു

താൻ ആർഎസ്‌എസിനെ സഹായിച്ചുവെന്ന ഏറ്റുപറച്ചിൽ വിവാദമായ സാഹചര്യത്തിലാണ്‌ നെഹ്‌റുവിനെ ചാരിയുള്ള ന്യായവാദം. താൻ മാത്രമല്ല, നെഹ്‌റുവും ആർഎസ്‌എസുമായി സന്ധിചെയ്‌തുവെന്ന്‌ സ്ഥാപിക്കുകയാണ്‌ ലക്ഷ്യം.
സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷം നിരന്തരം പറയുന്ന കാര്യമാണ്‌ മതേതരവാദിയായ നെഹ്‌റുപോലും കോൺഗ്രസിലെ ഹിന്ദുത്വശക്തിളുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്നത്‌. ഇങ്ങനെ കോൺഗ്രസിന്റെ നിരവധി മൃദുഹിന്ദുത്വ സമീപനങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നതാണ്‌ ആദ്യ നെഹ്‌റു മന്ത്രിസഭയിൽ ശ്യാമ പ്രസാദ്‌ മുഖർജിയെ ഉൾപ്പെടുത്തിയത്‌.

You might also like

-