മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയ സംഭവത്തിൽ ഉത്തരവാദികൾക്ക് കർശന ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷണൻ

രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെയും മരട് മുൻസിപ്പാലിറ്റിയെയും പഴിച്ച് ഫ്ലാറ്റ് നിർമ്മാതാക്കൾ രം​ഗത്തെത്തിയിട്ടുണ്ട്. നഷ്ടപരിഹാരം നൽകാനുളളതിന്റെ ആദ്യ പടിയായി അനധികൃത നിർമാണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താൻ ഏകാം​ഗ കമ്മിഷനെ സുപ്രീം കോടതിയാണ് നിയമിച്ചത്.

0

കൊച്ചി | മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയ സംഭവത്തിൽ എല്ലാ കക്ഷികളോടും സത്യവാങ്മൂലം സമർപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ടു ഏകാം​ഗ കമ്മിഷനായി നിയമിതമായ ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷണന്റേതാണ് ഉത്തരവ് . കുറ്റക്കാരെ കണ്ടെത്തുമെന്ന് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെയും മരട് മുൻസിപ്പാലിറ്റിയെയും പഴിച്ച് ഫ്ലാറ്റ് നിർമ്മാതാക്കൾ രം​ഗത്തെത്തിയിട്ടുണ്ട്. നഷ്ടപരിഹാരം നൽകാനുളളതിന്റെ ആദ്യ പടിയായി അനധികൃത നിർമാണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താൻ ഏകാം​ഗ കമ്മിഷനെ സുപ്രീം കോടതിയാണ് നിയമിച്ചത്.

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മരടിൽ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മ്മാണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചു. സുപ്രീം കോടതിയുടേതാണ് തീരുമാനം. ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെയാണ് ഏകാംഗ ജ്യൂഡീഷൽ കമ്മീഷനായി സുപ്രീം കോടതി നിയോഗിച്ചത്. അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദികൾ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണോ തദ്ദേശ സ്വയംഭരണ സ്ഥാപനമാണോ, ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ എന്ന് കമ്മീഷൻ കണ്ടെത്തണം.

അന്വേഷണത്തിന് ആവശ്യമായ സഹകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. അന്വേഷണത്തിന് രണ്ടു മാസമാണ് സുപ്രീം കോടതി സാവകാശം നൽകിയിരിക്കുന്നത്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയതിന്റെ പേരില്‍ ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകളാണ് പൊളിച്ചത്. നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി നല്‍കിയ 62 കോടിയോളം രൂപ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളിൽ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാർ കോടതിയെ സമീപിച്ചിരുന്നു.തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയതിന്‍റെ പേരില്‍ 2020 ജനുവരിയിലാണ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കിയത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം 2020 ജനുവരി 11,12 തിയതികളിലാണ് മരടിലെ 4 ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കിയത്. നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

-

You might also like

-