നിര്‍ബന്ധ കുത്തിവയ്പ് ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി.

കുത്തിവയ്ക്കാതിരുന്നത് പൊതുജനാരോഗ്യത്തിനു ഭീഷണിയില്ലെന്നും, ഇതു തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.

0

ന്യൂയോര്‍ക്ക് സിറ്റി : മീസെല്‍സ് രോഗം വ്യാപകമായതിനെ തുടര്‍ന്ന് നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കണമെന്ന ന്യൂയോര്‍ക്ക് സിറ്റിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പേരു വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത അഞ്ചു മാതാപിതാക്കള്‍ നല്‍കിയ അപ്പില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ജഡ്ജി തള്ളിക്കളഞ്ഞു.

ബ്രൂക്കലിന്‍ സിറ്റിയിലെ മൂന്നു മാതാപിതാക്കള്‍ക്ക് 1000 !!ഡോളര്‍ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ടു ഇതിനകം സമന്‍സ് അയച്ചതായി സിറ്റി അധികൃതര്‍ വെളിപ്പെടുത്തി. കുത്തിവയ്ക്കാതിരുന്നത് പൊതുജനാരോഗ്യത്തിനു ഭീഷണിയില്ലെന്നും, ഇതു തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.

വീടു കത്തുമ്പോള്‍ തീ അണയ്ക്കുന്നതിനാവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വീട്ടുടമസ്ഥന്റെ അനുമതി ആവശ്യമില്ലാത്തതിനു തുല്യമാണ് പകര്‍ച്ചവ്യാധിക്കെതിരെ പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണമെന്നതിന് മാതാപിതാക്കളുടെ അനുമതി ആവശ്യമില്ലെന്ന സിറ്റി അധികൃതരുടെ ഉത്തരവെന്ന് ജ!ഡ്ജി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് കമ്മീഷണര്‍ ഏപ്രില്‍ 9 നാണ് നാലു പ്രദേശങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കണമെന്ന ഉത്തരവിറക്കിയത്. സ്കൂളുകളിലെ വാക്‌സിനേഷന്‍ റേറ്റ് 60 ശതമാനം മാത്രമാണ്.

പ്രതിരോധ കുത്തിവയ്പുകള്‍ക്കനുകൂലമായി ഓര്‍ത്തഡോക്‌സ് യൂണിയന്‍, മതനേതാക്കള്‍ തുടങ്ങിയവര്‍ രംഗത്തെത്തി. മതം കുത്തിവയ്പു സ്വീകരിക്കുന്നതിനെതിരല്ലെന്ന് ഇവര്‍ പറഞ്ഞു. കോടതി വിധിയെ ഇവര്‍ സ്വാഗതം ചെയ്തു.

പകര്‍ച്ച വ്യാധിയില്‍ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതു അധികൃതരുടെ ഉത്തരവാദിത്തം കൂടിയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

You might also like

-