കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ യുഡിഎഫിന്‍റെ സമവായ സാധ്യത തള്ളി പി ജെ ജോസഫ്.

ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെങ്കിൽ ചർച്ചക്ക് പ്രസക്തിയില്ലെന്നും ജോസ് കെ മാണിക്ക് മനംമാറ്റം ഉണ്ടായാൽ ചർച്ചയെക്കുറിച്ച് ആലോചിക്കാമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

0

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ യുഡിഎഫിന്‍റെ സമവായ സാധ്യത തള്ളി പി ജെ ജോസഫ്. ജോസ് കെ മാണി ചെയർമാനായി തുടർന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി.

ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെങ്കിൽ ചർച്ചക്ക് പ്രസക്തിയില്ലെന്നും ജോസ് കെ മാണിക്ക് മനംമാറ്റം ഉണ്ടായാൽ ചർച്ചയെക്കുറിച്ച് ആലോചിക്കാമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും പി ജെ ജോസഫ് വിശദമാക്കി.