പാലായിൽ കാപ്പൻ വോട്ടു കച്ചവടം നടത്തി ജോസ് കെ മാണി

00 വോട്ട് ഭൂരിപക്ഷത്തില്‍ ബിജെപി ജയിച്ച തദ്ദേശ വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 25 വോട്ട് പോലും കിട്ടിയില്ല

0

പാലാ: തന്റെ പാലായിലെ തോൽ‌വിയിൽ പ്രതിപക്ഷം ഗൗരവമുള്ള രാഷ്ട്രീയമല്ല ചര്‍ച്ച ചെയ്തതെന്ന് ജോസ് കെ മാണി. വ്യക്തിഹത്യയാണ് നടത്തിയതെന്നും ബിജെപിയുമായി മാണി സി കാപ്പന്‍ വോട്ട് കച്ചവടം നടത്തി ജോസ് കെ മാണി ആരോപിച്ചു . 200 വോട്ട് ഭൂരിപക്ഷത്തില്‍ ബിജെപി ജയിച്ച തദ്ദേശ വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 25 വോട്ട് പോലും കിട്ടിയില്ല. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് ശരിയായിരുന്നുവെന്ന് പറഞ്ഞ ജോസ് യു ഡി എഫിന്റെ സ്വാധീന മേഖലകള്‍ പിടിച്ചെടുത്തതായും അവകാശപ്പെട്ടു.
പാലാ രാഷ്ട്രീയ ശത്രുക്കളുടെ കേന്ദ്രമായി മാറിയതായും ജോസ് കെ മാണി കുറ്റപ്പെടുത്തുന്നു. പാലായിലും സംസ്ഥാനത്തും ഇടതു പക്ഷ ജനാതിപത്യ മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും മന്ത്രി സ്ഥാനത്തിന്റെ കാര്യം പാര്‍ട്ടിയും മുന്നണിയും ചര്‍ച്ച ചെയ്യണമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു