കണ്ഠമിടറി ജോ ബൈഡൻ!ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഇരട്ട ചാവേർ സ്‌ഫോടനത്തിൽകൊല്ലപ്പെട്ടവരുടെ എണ്ണം 103 . 

മേരിക്കയെ ആക്രമിച്ചവർക്ക് മാപ്പില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. പത്തു വർഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനിൽ അമേരിക്കയ്ക്ക് ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്ടമാണ് ഇന്നലത്തേത്

0

കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഇരട്ട ചാവേർ സ്‌ഫോടനത്തിൽകൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടവരിൽ ഉണ്ട്. അമേരിക്കയെ ആക്രമിച്ചവർക്ക് മാപ്പില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. പത്തു വർഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനിൽ അമേരിക്കയ്ക്ക് ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്ടമാണ് ഇന്നലത്തേത്. സൈനികരുടെ മരണത്തിൽ കണ്ഠമിടറി മാധ്യമങ്ങളോട് സംസാരിച്ച യു എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് ഈ ക്രൂരതയ്ക്ക് പകരം ചോദിക്കുമെന്നാണ് പക്ഷേ കാബൂൾ വിമാനത്താവളത്തിൽഇരട്ട സ്ഫോടനം നടത്തിയ ഖൊറാസാൻ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർക്കു എന്ത് തിരിച്ചടി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് ബൈഡൻ വ്യക്തമാക്കിയില്ല.

താലിബാനുമായി ശത്രുതയിലുള്ള ഖൊറാസാൻ ഇസ്ലാമിക്ക് സ്റ്റേറ്റ് അഫ്ഗാനും പാകിസ്ഥാനും ഉൾപ്പെടുന്ന വിശാല മതരാഷ്ട്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൊടുംഭീകര സംഘമാണ്. അഫ്ഗാനിൽ അടുത്തിടെ സ്‌കൂളുകളിൽ അടക്കം നടന്ന ഒട്ടുമിക്ക ഭീകരാക്രമണങ്ങൾക്കു പിന്നിലും ഇസ്ലാമിക്ക് സ്റ്റേറ്റ് ആയിരുന്നു. ഇന്നലത്തെ സ്‌ഫോടനത്തിൽ പരിക്കേറ്റ 150 ലേറെ പേരിൽ പലരുടെയും നില ഗുരുതരമാണ്.

കെ (Isis-K)അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസൻ പ്രൊവിൻസ് (ISKP) അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും സജീവമായ ഐസിസിന്റെ പ്രാദേശിക അനുബന്ധ സംഘടനയാണ്. അഫ്ഗാനിസ്ഥാനിലെ എല്ലാ ജിഹാദി തീവ്രവാദ സംഘടനകളെക്കാളും ഏറ്റവും തീവ്രവും അക്രമാസക്തവുമായ ഭീകര സംഘടനയാണ് . 2015 ജനുവരിയിലാണ് ഐസിസ്-കെ സ്ഥാപിക്കപ്പെട്ടത്.അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നും ജിഹാദികളിൽ നിന്ന് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. സ്കൂളുകലുകളിൽ കയറി പെൺകുട്ടികളേയും , ആശുപത്രികൾ,എത്തി ഗർഭിണികളെയും നഴ്സുമാരെയും വെടിവച്ചുകൊന്ന തടക്കം മനുഷ്യ മനസാക്ഷിയെ നടുക്കിയ നിരവധി കൊട് ക്രൂരതകൾ ആസൂത്രണം ചെയ്ത നടപ്പാക്കിയ ഭീകര സംഘടനയാണ് ഐസിസ്-കെ ,ഐസിസ്-കെയ്ക്ക് താലിബാനുമായി ബന്ധമുണ്ട്. ഹഖാനി നെറ്റ്‌വർക്കാണ് , ഐസിസ്-കെ യും ഹഖാനി നെറ്റ്‌വർക്കും തമ്മിൽ ശക്തമായ ബന്ധങ്ങളുണ്ട്.ഇവർക്ക് താലിബാനുമായും ഹഖാനി നെറ്റ്‌വർക്കുമായും അടുത്ത ബന്ധമാണുള്ളത്.

You might also like