പത്താം ക്‌ളാസുകാർക്ക് തൊഴിൽ അവസരം ,കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ്,ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകൾ

ഹവിൽദാർ (CBIC, CBN) തസ്തികയിൽ 529 ഒഴിവുണ്ട്. 18-25 പ്രായക്കാരുടെ 9329 ഒഴിവും 18–27 പ്രായക്കാരുടെ 2665 ഒഴിവും പ്രതീക്ഷിക്കുന്നു. കേരളത്തിൽ 279 ഒഴിവ്. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണു മൾട്ടി ടാസ്കിങ്.യോഗ്യത: എസ്‌എസ്‌എൽസി ജയം / തുല്യ യോഗ്യത.

0

ഡൽഹി | കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 17 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷകൾ സമർപ്പിക്കാം https://ssc.nic.in

ഹവിൽദാർ (CBIC, CBN) തസ്തികയിൽ 529 ഒഴിവുണ്ട്. 18-25 പ്രായക്കാരുടെ 9329 ഒഴിവും 18–27 പ്രായക്കാരുടെ 2665 ഒഴിവും പ്രതീക്ഷിക്കുന്നു. കേരളത്തിൽ 279 ഒഴിവ്. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണു മൾട്ടി ടാസ്കിങ്.യോഗ്യത: എസ്‌എസ്‌എൽസി ജയം / തുല്യ യോഗ്യത.
പ്രായം: ഹവിൽദാർ (സിബിഐസി):18–27, ഹവിൽദാർ (സിബിഎൻ), എംടിഎസ്: 18–25. അർഹർക്ക് ഇളവുണ്ട്.

തിരഞ്ഞെടുപ്പ് :രണ്ടു ഘട്ടം എഴുത്തുപരീക്ഷയും ഹവിൽദാർ തസ്തികയിലേക്കു ശാരീരികക്ഷമത / ശാരീരിക അളവെടുപ്പ് പരീക്ഷയുമുണ്ട്. പരീക്ഷാകേന്ദ്രങ്ങളുടെ കോഡ് ഉൾപ്പെടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ.

അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർഗം/ഭിന്നശേഷിക്കാർ/വിമുക്‌തഭടന്മാർ/വനിതകൾ എന്നിവർക്ക് ഫീസില്ല

You might also like

-