തൊഴില്‍ത്തട്ടിപ്പ്: പർട്ടിക്ക് തന്നോട് പേടി ,പരാതിക്കാരന്‍ അരുണും പ്രതി സരിതയും തമ്മില്‍ നടത്തിയെന്ന് കരുതുന്ന ഫോണ്‍ സംഭാഷണത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളാണ് പുറത്ത്

തട്ടിപ്പിൽ ഇടനിലക്കാരിയായത് പാർട്ടിക്ക് ഗുണമാകാൻ വേണ്ടിയാണെന്ന് സരിത പറയുന്നുണ്ട്. ഫണ്ട് സ്വരൂപിക്കലാണ് പ്രധാന ലക്ഷ്യം എന്നും സരിത പറയുന്നു

0

തിരുവനന്തപുരം :തൊഴില്‍ തട്ടിപ്പില്‍ സരിതക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. വിവാദമുണ്ടായതിന് പിന്നാലെ പരാതിക്കാരന് സരിത 50,000 രൂപ തിരിച്ച് നല്‍കി. ഇതിനായി സരിത സ്വന്തം അക്കൗണ്ട് നമ്പർ നൽകി. പണം നിക്ഷേപിച്ചതിന്‍റെ തെളിവ് സരിത വാട്സ്ആപ്പിലൂടെ നല്‍കി. ഈ ചാറ്റുകളാണ് ഇപ്പോള്‍ പുറത്തായത്.പാർട്ടിക്ക് തന്നോടുള്ള പേടി പരമാവധി മുതലെടുക്കുകയാണെന്നും ശബ്ദരേഖയിലുണ്ട്.തട്ടിപ്പിൽ ഇടനിലക്കാരിയായത് പാർട്ടിക്ക് ഗുണമാകാൻ വേണ്ടിയാണെന്ന് സരിത പറയുന്നുണ്ട്. ഫണ്ട് സ്വരൂപിക്കലാണ് പ്രധാന ലക്ഷ്യം എന്നും സരിത പറയുന്നു. എന്നാല്‍ ശബ്ദരേഖ തന്‍റേതല്ലെന്നും പിന്നില്‍ ഗൂഢാലോചനയെന്നുമായിരുന്നു സരിതമാധ്യമങ്ങളോട് പ്രതികരിച്ചത്. സരിത കള്ളം പറയുകയാണെന്ന് കേസിലെ പരാതിക്കാരന്‍ അരുണ്‍ പറഞ്ഞു.ചില മന്ത്രിമാരുടെ പേര് പറഞ്ഞാണ് സരിത തട്ടിപ്പ് നടത്തിയതെന്ന് അരുൺ പ്രതികരിച്ചു. സരിതക്കെതിരെ കൂടുതൽ തെളിവുകൾ തൻറെ പക്കലുണ്ടെന്നും അരുൺ വിശദീകരിച്ചു.

തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ അരുണും പ്രതി സരിതയും തമ്മില്‍ നടത്തിയെന്ന് കരുതുന്ന ഫോണ്‍ സംഭാഷണത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളാണ് പുറത്ത് വന്നത്. തട്ടിപ്പില്‍ ഇടനിലക്കാരിയായത് പാര്‍ട്ടിക്ക് ഗുണമാകാന്‍ വേണ്ടിയെന്ന് സരിത പറയുന്നുണ്ട്. ഫണ്ട് സ്വരൂപിക്കലാണ് പ്രധാന ലക്ഷ്യം.ശബ്ദരേഖ തന്‍റേതല്ലെന്ന് വിശദീകരിച്ച് സരിത രംഗത്തെത്തി. സോളാര്‍ കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയാണിതെന്നും സരിത ആരോപിച്ചു. ശബ്ദരേഖ വ്യാജമല്ലെന്നും തട്ടിപ്പില്‍ സരിതക്കെതിരെ കൂടുതല്‍ തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും പരാതിക്കാരനായ അരുണ്‍ പറഞ്ഞു. ചില മന്ത്രിമാരുടെ പേര് പറഞ്ഞാണ് സരിത തട്ടിപ്പ് നടത്തിയതെന്നും അരുണ്‍ പ്രതികരിച്ചു.