കൊച്ചി മെട്രോയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് .മെട്രോമാൻ ഇ ശ്രീധരന്റെ പേരിലാണ് പണത്തട്ടിപ്പ്

0

പത്തനംതിട്ട :കൊച്ചിമെട്രോയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ കവർന്നു. മെട്രോമാൻ ഇ . ശ്രീധരന്റെ മരുമകനനെന്നും അദ്ദേഹം ഇടപെട്ട് ജോലി ശരിയാക്കുമെന്നും പരിചയപെടുത്തിയാണ് തിരുവന്തപുരം കിളിമാനൂർ വണ്ടന്നൂർ മഠത്തിൽകുന്ന് ദേവശ്രീ വീട്ടിൽ സജിത്ത് കുമാർ നിരവധിപേരിൽ നിന്നും പണം തട്ടിയെടുത്തിട്ടുള്ളത് .കൊട്ടാരക്കര പത്തനംതിട്ട കൊല്ലം , പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതിയുമുണ്ട് .

കൊച്ചി .മെട്രോയിൽ ജോലി തരപ്പെടുത്തി നൽകുമെന്ന് വിശ്വസിപ്പിച്ച ഇയാൾ ഏഴ് ലക്ഷം മുതൽ ഇരുപത് ലക്ഷം വരെ ആളുകളിൽ നിന്നും തട്ടിയെടുത്തയതാണ് പരാതി .പത്തനംതിട്ട ഓമല്ലൂർ വാഴമുട്ടം മുറിയിൽ ശരത് ഭവനിൽ രാജന്റെ ഭാര്യഉഷാരാജന്റെ ഏഴ് ലക്ഷം രൂപയാണ് ഇത്തരത്തിൽ നഷ്ട്ടമായത് ഇവരുടെ മകൻ ശരത് കുമാറിന് വേണ്ടിയായിരുന്നു തുകനൽകിയത് . പഠനംകഴിഞ്ഞിട്ടും ജോലിയൊന്നും ശരിയാകാത്തതിനാൽ ഇവരുടെ ഒരു ബന്ധു പുനലൂർ ആലിമുക്ക് ചിവോട് വെട്ടിത്തിട്ട നിഷ നിവാസിൽ നാഗപ്പൻ മകൻഅനീഷ് ,അനീഷിന്റെ കൂട്ടുകാരൻ ബേബി മുകാന്തിരമാണ് സജിത്കുമാറിനെ ഉഷയും കുടുംബവും പരിചയപ്പെടുന്നത്    .സജിത്ത് മെട്രോമാൻ ശ്രീധരന്റെ മരുമകനെന്നും . 7 ലക്ഷം രൂപ തന്നാൽ പ്രതിമാസം മുപ്പത്തയ്യായിരം രൂപ വേദനം ലഭിക്കുന്ന ജോലി തരപ്പെടുത്തി നൽകാമെന്നും വാഗ്‌ദനം ചെയ്യുകയും . തുകയിൽ ആദ്യഗഡു ഒരു ലക്ഷം രൂപ നൽകണമെന്ന് ബന്ധുവായ അനീഷ് പറഞ്ഞതനുസ്സരിച് ഉഷയും മകൻ ശരത്തും ഇവരുടെ സുഹൃത്തും അനീഷും ചേർന്ന സജിത്കുമാറിന്റെ കിളിമാനൂരിൽ വീട്ടിലെത്തി പണം നൽകുകയായിരുന്നു പിന്നീടുള്ള തുക ഉഷയുടെ അക്കൊണ്ടിൽ നിന്നുംഉഷയുടെ മരുമകൻ സിജിയുടെ അക്കൊണ്ടിൽനിന്നും സജിത് കുമാറിന്റെ അക്കൊണ്ടിലേക്ക് മാറ്റിനൽകുയാണുണ്ടായത് .

തുക കൈപറ്റി മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാത്തതിനാൽ . ഇവർ പതനം തിട്ട പൊലിസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു . ഇവരെ പോലെ നിരവധിപേരിൽ നിന്നും ഇയാൾ പണം വാങ്ങി തട്ടിപ്പു നടത്തിയിട്ടണ്ട് കൊട്ടാരക്കര കൊല്ലം തിരുവന്തപുരം പോലീസ് സ്റ്റേഷനുകൾ ഇയാൾക്കെതിരെ പരാതിയുണ്ടങ്കിലും . യാതൊരുനടപടിയും പോലീസ് കൈക്കൊണ്ടിട്ടില്ല

ഇരകൾക്കെതിരെ പോലീസ് കേസ്സ്

പണനൽകി മാസങ്ങൾ പിന്നിട്ടിട്ടും ജോലിലഭിക്കാത്തതിനെത്തുടർന്ന് ഉഷയും മകനും നിരന്തര സജിത്തിനെ വിളിച്ചുകൊണ്ടിരുന്നു . ഓരോ അവധികൾ പറയുന്നതല്ലാത്ത ജോലിയോ പണമോ ലഭിക്കില്ലെന്നുറപ്പായതോടെ ഇവർ കിളിമാനൂരിൽ ഇയാളുടെ വീട്ടിലെത്തി അപ്പോൾ ഇയാളുടെ ഭാര്യ മാത്രമാണ് വീട്ടിലുണടായിരുന്നത് . ഭാര്യയോട് സജിത്തിനെ കുറിച്ചന്വേഷിച്ചപ്പോൾ സജിയുമായി തനിക്ക് ബന്ധമില്ലന്നും അയാൾ എവിടെ യാണെന്നും അറിയില്ലന്നുമാണ് സജിയുടെ ഭാര്യ അറിയിച്ചത് നിരാശരായി മടങ്ങി. അതേസമയം പണം നഷപെട്ട ആളുകൾ സംഗം ചേർന്ന് സജിത്കുമാറിന്റെ വീട്ടിലെത്തി പാണാവശ്യപ്പെടുകഉണ്ടായി ഇവർക്കെതിരെ സജിയുടെ ഭാര്യ കിളിമാനൂർ പോലീസിൽ പരാതി നല്കുകയുവും പോലീസ് ഭാവനഭേദനം ഉൾപ്പെടെയുള്ള വകുപ്പകൾപ്രകാരം ഇവർക്കെതിരെ കേസ്സെടുക്കുകയുമായിരുന്നു .ഈ കേസ്സിന്റെ പേരിൽപണം നഷ്ട്ടപെട്ട നിരവധിപേരെ പോലീസ്പീഡിപ്പിച്ചു കൊണ്ടിരിക്കുയാണെന്ന് ഇവർ പരാതിപ്പെടുന്നു .
04 01 2018തിയതിയാണ് ഉഷാകുമാരി തട്ടിപ്പുമായി ബന്ടപെട്ട പരാതിനല്കിയിട്ടുള്ളത് ഇവരുടെ പരാതിപ്രകാരം പതനം തിട്ട പോലീസ് 27 .01 2018തിയതി എഫ് ഐ ആർ രജിസ്റ്റർ ചെയ്തട്ടുമുണ്ട് എന്നാൽ നാളിതുവരെയും പോലീസ് ഒരന്വേഷണവും നടത്തിയില്ലന്നുമാത്രമല്ല തട്ടിപ്പുകാരെ സംരക്ഷിക്കാൻ പരാതിക്കാർക്കെതിരെ കേസെടുക്കുകയും ചെയ്തു . ഇതാണ് കേരളാപോലീസിന്റെ യാഥാർത്ഥമുഖം .ഇതാണ്നമ്മുടെ പോലീസെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞാൽ ഇത്തരം കേസ്സുകൾ ഇനി അവർത്തിക്കാതിരിക്കും . ഇപ്പോൾ പോലീസ് പറയുന്നത് സജിത്ത് കുമാർ ഒളിവിലാണെന്നാണ് എന്നാൽ പ്രതി വീട്ടിൽ തന്നെ ഉണ്ടായിരുന്നപ്പോഴാണ് പരാതിക്കാർ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതിയുമായി എത്തുന്നത്. എന്നാൽ അപ്പോഴിന്നും കേസ്സാണ്വഷിക്കാൻ പോലീസ്സ് തയ്യാറായില്ലെന്ന് മാത്രമല്ല പരാതിയുമായി എത്തിയവരെ ഭീക്ഷണി പെടുത്തി വിട്ടതായും ആക്ഷേപമുണ്ട് .യഥാർത്ഥത്തിൽ കേസിൽ പ്രതികളെ രക്ഷപെടുത്തിയത് പോലീസാണെന്നാണ് ഇരകൾ പറയുന്നത് .കൂടാതെ പരാതികളിലെല്ലാം ഇ ശ്രീധരന്റെ മരുമകൻ എന്നുപറഞ്ഞാണ് സജികുമാർ പണം തട്ടിയെടുത്തിട്ടുള്ളത് എന്ന് അവർത്തിച്ചിട്ടുണ്ട് . നിരവധി പേരുടെ പരാതിയിൽ തൻറെ പേര് ആരോപിക്കപ്പെട്ടിട്ടും അത് തള്ളിക്കളയാനോ പ്രതികരിക്കാനോ മെട്രോമാൻ തയ്യാറായിട്ടുമില്ല .ഇപ്പോൾ ലഭിച്ചിട്ടുള്ള പരാതികളിൽനിന്നുമായി ഇയാൾ  ഇ ശ്രീധരന്റെ പേരിൽ ഒരു കോടിയിലതികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുനടന്നാണ് വിവരം .പണം നഷ്ടപ്പെട്ടിട്ടും നാണക്കേട് ഭയന്ന് പരാതിയുമായി രംഗത്തുവരാത്തവരും നരവതിയാണ്

You might also like

-