തിരുവോണം ബമ്പർ മരട് സ്വദേശി ജയപാലൻ ഓട്ടോ ഡ്രൈവർ

ഫാൻസി നമ്പർ കണ്ടപ്പോഴാണ് മറ്റ് ടിക്കറ്റുകൾക്കൊപ്പം ഓണം ബമ്പറും എടുക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ടിവിയിൽ കണ്ടപ്പോഴാണ് ആ ഭാഗ്യവാൻ താനാണെന്ന് മനസിലായത്

0

കൊച്ചി : തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച ഭാഗ്യവാനെ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. ലോട്ടറി ടിക്കറ്റ് കനറാ ബാങ്കിന്റെ മരട് ശാഖയ്‌ക്ക് കൈമാറി. ഈ മാസം പത്തിനാണ് ജയപാലൻ മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്ന് ടിക്കറ്റ് എടുത്തത്.ഈ മാസം 9 ാം തീയ്യതി അയ്യായിരം രൂപയുടെ ലോട്ടറി അടിച്ചിരുന്നെന്നും ആ പണം ഉപോഗിച്ചാണ് അടുത്ത ദിവസം ലോട്ടറി ടിക്കറ്റുകൾ വാങ്ങിയതെന്നും ജയപാലൻ പറഞ്ഞു. ഫാൻസി നമ്പർ കണ്ടപ്പോഴാണ് മറ്റ് ടിക്കറ്റുകൾക്കൊപ്പം ഓണം ബമ്പറും എടുക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ടിവിയിൽ കണ്ടപ്പോഴാണ് ആ ഭാഗ്യവാൻ താനാണെന്ന് മനസിലായത് എന്നും ജയപാലൻ പറയുന്നു. ലഭിക്കുന്ന പണം കൊണ്ട് കടങ്ങളും മറ്റും തീർക്കണമെന്നാണ് ജയപാലന്റെ ആഗ്രഹം.

നേരത്തെ പ്രവാസിയായ സെയ്ദലവി ഉൾപ്പെടെ ലോട്ടറി അടിച്ചത് തനിക്കാണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനൊടുവിലാണ് യഥാർത്ഥ ഭാഗ്യവാനെ കണ്ടെത്തിയത്.

-

You might also like

-