ജനുവരി 31 ഉം ഫെബ്രുവരി ഒന്നിനും ബാങ്ക് ഇടപാടുകള്‍ തടസപ്പെടും

തൊഴിലാളി യൂണിയന്‍ പണിമുടക്കുന്നതിനാല്‍ രണ്ട് ദിവസം ബാങ്ക് ഇടപാടുകള്‍ തടസപ്പെടും

0

ന്യൂഡല്‍ഹി: തൊഴിലാളി യൂണിയന്‍ പണിമുടക്കുന്നതിനാല്‍ രണ്ട് ദിവസം ബാങ്ക് ഇടപാടുകള്‍ തടസപ്പെടും. ജനുവരി 31 ഉം ഫെബ്രുവരി ഒന്നിനുമാണ് പണിമുടക്ക് നടക്കുന്നത്. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി യൂണിയന്‍ രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.പാര്‍ലമെന്റില്‍ സാമ്ബത്തിക സര്‍വേ അവതരിപ്പിക്കുന്ന ജനുവരി 31നും ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനുമാണ് ബാങ്ക് തൊഴിലാളികള്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.ഈ മാസം നടക്കാന്‍ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്.

നേരത്തേ ജനുവരി എട്ടിന് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.

You might also like

-