ജമ്മു കശ്മീര്‍ ഡിജിപി ഹേമന്ത് ലോഹ്യയെ കഴുത്തറുത്തു കൊലപ്പെടുത്തി വീട്ടുവേലക്കാരൻ ഒളിവിൽ

ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു.

0

ശ്രീനഗർ | ജമ്മു കശ്മീര്‍ ഡിജിപി ഹേമന്ത് ലോഹ്യയെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സുഹൃത്തിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ജമ്മുകശ്മീരിലെ ജയില്‍ വിഭാഗം ഡിജിപിയാണ് കൊല്ലപ്പെട്ടത്. എച്ച് കെ ലോഹ്യയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

Press Trust of India
Director General of J&K (Prisons) Hemant Lohia murdered at his residence in Jammu: Police
വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നാണ് ജമ്മു സോണ്‍ അഡിജിപി മുകേഷ് സിംഗ് വിശദമാക്കിയത്. ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്.പൊലീസും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്. അന്വേഷണം ആരംഭിച്ചതായും വീട്ടുജോലിക്കാരനായുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി
J-K DG prisons HK Lohia found dead under suspicious circumstances, police suspect murder
You might also like

-