കശ്മീരില്‍ ഏറ്റുമുട്ടൽ ഒരു ഭീകരനെ വധിച്ചു

കശ്മീരിലെ കുല്‍ഗാമിലെ നാഗാന്ദ്-ചിമ്മര്‍ മേഖലയിലാണ് ഭീകരര്‍ക്കെതിരെ സൈന്യം തിരച്ചില്‍ നടത്തിയത്

0

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകറുമായി സൈന്യം ഏറ്റുമുട്ടി ഒരു ഭീകരനെ വധിച്ചതായാണ് വിവരം. കശ്മീരിലെ കുല്‍ഗാമിലെ നാഗാന്ദ്-ചിമ്മര്‍ മേഖലയിലാണ് ഭീകരര്‍ക്കെതിരെ സൈന്യം തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഒരാളെ വധിച്ചതായും സൈന്യം അറിയിച്ചു. ഇന്നു രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഈ മാസം 5-ാം തീയതി ഇതേ മേഖലയിലെ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. കുല്‍ഗാമിലെ അരിയ ഗ്രാമത്തിലാണ് അന്ന് ഏറ്റുമുട്ടലുണ്ടായത്. കശ്മീരിലെ ഭീകരര്‍ക്കെതിരെയുള്ള ശക്തമായ തിരച്ചിലാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.

കശ്മീരിലെ കുപ്‌വാരയിലെ കേരാണ്‍ സെക്ടറിലെ ഏറ്റുമുട്ടലില്‍ ഇന്നലെ ഒരു ഭീകരനെ വധിച്ചിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോഞ്ച് പാഡുകളില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി 300 ഓളം ഭീകരര്‍ തക്കം പാര്‍ത്തിരിക്കുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണ രേഖയിലും അതിര്‍ത്തി പ്രദേശങ്ങളിലും കര്‍ശന പരിശോധനകളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

അതേസമയം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യ സൈന്യധിപൻ ചീഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എം എം നരവാനെ എന്നിവർ ലഡാക്കിലെത്തി ലഡാക്ക് വിമാനത്താവളത്തിൽ പ്രതിരോധമന്തിക്ക് സൈന്ന്യം സ്വീകരണം നൽകി ലഡാക്ക്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിലാണ് പ്രതിരോധമന്ത്രിഎത്തിയിട്ടുള്ളത് .