യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷക്ക് പിന്നാലെ ഗണ്‍മാനെയു കാണാനില്ലെന്ന് പരാതി.

എആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്‌ഘോഷിനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്

0

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷക്ക് പിന്നാലെ ഗണ്‍മാനെയു കാണാനില്ലെന്ന് പരാതി. എആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്‌ഘോഷിനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ജയ്‌ഘോഷിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തുമ്പയിലെ ഭാര്യ വീട്ടില്‍ നിന്നാണ് ജയ്‌ഘോഷിനെ കാണാതായത്. വ്യാഴാഴ്ച വൈകിട്ടോടെ അദ്ദേഹം ഭാര്യയെയും മക്കളെയും കരിമണലിലെ കുടുംബ വീട്ടിലാക്കിയിരുന്നു. ജയ്ഘോഷിന്റെ കൈവശമുണ്ടായിരുന്ന പിസ്റ്റല്‍ പോലീസ് കണ്ടെടുത്തിരുന്നു. നിലവിൽ ജയ്‌ഘോഷിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ബന്ധുക്കളുടെ പരാതിയില്‍ തുമ്പ പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുമായി ആശയവിനിമയം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് ഇന്നലെ തിരിച്ചെടുത്തിരുന്നു. അറ്റാഷെ മടങ്ങിപ്പോയിട്ടും ഇയാള്‍ കെെവശമുള്ള തോക്ക് തിരികെ നൽകിയിരുന്നില്ല.

ഇതിനെ തുടർന്നാണ്, ഇയാളുടെ വീട്ടിൽനിന്ന് തോക്ക് പൊലീസ് തിരിച്ചെടുത്തത്. കടുത്ത മാനസിക സംഘ‍ർഷത്തിൽ ആയിരുന്ന ഗൺമാനെ, വീട്ടിലെത്തിയ പൊലീസുകാര്‍ ഇയാ‍ളുടെ തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റുകയായിരുന്നു