“മുഖ്യമന്ത്രിക്ക് മൈതാന പ്രസംഗം നടത്തി പോകാം ,രേഖമൂലം ഉത്തരവ് നൽകാതെ നടപ്പാക്കാനാകില്ല , കൂടതൽ അറിയണമെങ്കിൽ മാഡത്തോട് ചോദിക്കു “..ദേവികുളം സബ് കളക്ടർ

" സബ് ഡിവിഷന്റെ പരിധിയിൽ എൽ എ ചട്ടലംഘനം നടത്തിയിട്ടുള്ളവർ നിരവധിയാണ് അവർക്കെല്ലാം എതിരെ നടപടി എടുക്കേണ്ടി വരും ജില്ലാ കളക്‌ടർ ഇത്തരത്തിൽ നിർദേശം നൽകിയിട്ടുണ്ട് ഇതുവരെ നിരവധി പേർക്ക് നോട്ടീസ് നൽകി നടപടി ആരഭിച്ചിട്ടുണ്ട് രണ്ടുമാസത്തിനിടെ എൽ എ ചട്ടലംഘനം നടത്തിയ 44 പേരുടെ പട്ടയം റദ്ദ് ചെയ്തട്ടുണ്ട് നടപടികൾ നിർത്തിവയ്ക്കാനുള്ള മുഖ്യമന്ത്രിയുടെപ്രസ്താവന മാധ്യമങ്ങൾ വഴി അറിഞ്ഞിരുന്നു . എന്നാൽ രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കാതെ നടപടി നിർത്തിവാക്കേണ്ടന്നാണ് ജില്ലാകളക്റ്ററുടെ നിർദേശം എന്നോട് നടപടി നിർത്തി വക്കരുതെന്നാണ് മാഡം നിർദ്ദേശിച്ചിട്ടുള്ളത്"

0

ഇടുക്കി | 1964 ലെ ഭൂപതിവ് ചട്ടം ഉടൻ പരിഷകരിക്കുമെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും നിയമവകുപ്പ് മന്ത്രിയും നിയമ സഭയിൽ പ്രസ്താവിക്കുകയും . റവന്യൂ മന്ത്രി തന്നെ വാർത്ത സമ്മേളം വിളിച്ചു ചേർത്ത് ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിട്ടും ഇടുക്കി ജില്ലയിൽ 1964 ലെ ഭൂപതിവ് ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാട്ടി നടപടി തുടരുന്നതിനെതിരെ വ്യാപക പ്രതിക്ഷേധം ഉയർന്നിരുന്നു . ദേവികുളം താലൂക്കിൽ 275 പേർക്ക് 1964 ലെ ഭൂപതിവ് ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാട്ടി പട്ടയം റദ്ദുചെയ്യാൻ ദേവികുളം സബ് കളക്‌ടർ നടപടി സ്വീകരിക്കുകയുണ്ടായി .2022 സെപ്തംബർ 26 ന് ജില്ലയിൽ എത്തിയ മുഖ്യമന്ത്രിയെ കണ്ട ജില്ലയിലെ എൽ ഡി എഫ് നേതാക്കൾ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു .
എൽ ഡി എഫ് നേതാക്കളുടെ പരാതിയിൽ മുഖ്യമന്ത്രി ജില്ലാകളക്ടർ ഇടുക്കി ടൂറിസം ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തി അടിയന്തരമായി . 1964 ലെ ഭൂ പതിവ് ചട്ടങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ ഭരകൂടം തുടങ്ങി വച്ച നടപടികൾ നിർത്തി വക്കാൻ ഉത്തരവിട്ടിരുന്നു . ഇക്കാര്യം എൽ ഡി എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിക്കുകയുണ്ടായി . എന്നാൽ മുഖ്യന്ത്രി ജില്ലാ വിട്ട ഉടൻതന്നെ ജില്ലാകളക്ടർ ഷീബ ജോർജ്ജ് ചട്ടലംഘനത്തിനെതിരെ തുടങ്ങിവച്ച നടപടികൾ തുടരാൻ ദേവികുളം സബ് കളക്ടർക്ക് നിർദേശം നൽകുകയുണ്ടായി . ഇതേ തുടർന്ന് ചട്ട ലംഘനങ്ങൾക്കെതിരെ നടപടിതുടരുകയാണുണ്ടായത് .

ഇത്തരത്തിൽ 2022 സെപ്റ്റംബർ 28 ന് നിരവധി പേർക്കെതിരെ സബ് കളക്ടർ നടപടി ആരംഭിച്ചു . സബ്‌കളക്റ്റർ മുൻമ്പാകെ രണ്ടു തവണ വിചാരണക്ക് ഹാജരായ ഭൂ ഉടമകൾക്ക് അവസാന വിചാരണക്കുള്ള അവധി ഇ മാസം 6 ന് വീണ്ടും നിശ്ചയിച്ചതിരികയാണ് . 1960 ലെ ഭൂപതിവ് നിയമത്തിലെ 1964 ലെ ചട്ടപ്രകാരം നൽകിയ പട്ടയത്തിൽ എൽ എ പട്ടയങ്ങളിൽ ഗാര്ഹികേതര നിർമാണങ്ങൾക്ക് വിലക്കുണ്ട് . ചട്ട പ്രകാരം എൽ എ പട്ടയങ്ങൾ വീടിനും കൃഷിക്കുവേണ്ടി മാത്രമേ ഉപയോഗിക്കാവു എന്ന് നിജപ്പെടുത്തിയിട്ടുണ്ട് . 1964 ലെ ചട്ടപ്രകാരം സംസ്ഥാനത്തെ 14 ജില്ലകളിലും സർക്കാർ വിവിധകാലങ്ങളിൽ ഭൂമിക്ക് പട്ടയം നൽകിയിട്ടുണ്ട് . കേരളത്തിൽ എല്ലാ ജില്ലകളിലും എൽ എ പട്ടയവ്യവസ്ഥ ലംഘിച്ചു ഗാർഹികേതര നിർമാണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇടുക്കി ജില്ലയിൽ മാത്രം ഈ ചട്ടം അടി അടിച്ചേൽപ്പിക്കാനുള്ള സർക്കാർ ശ്രമത്തെ ചോദ്യം ചെയ്തു സമർപ്പിക്കപ്പെട്ട ഹർജിയിൽ കേരളാ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബഞ്ചും ചട്ട ലംഘനത്തിനെതിരെയുള്ള നടപടി ഇടുക്കിജില്ലയിൽ മാത്രം നടപ്പാക്കരുതെന്നും ചട്ടലംഘനത്തിനെതിരെ നടപടി എടുക്കുകയാണെങ്കിൽ അത് കേരളം മുഴുവൻ നടപ്പാക്കണമെന്നും കോടതി ഉത്തരവിടുകയുണ്ടായി.ഇല്ലായെങ്കിൽ സർക്കാരിന് ചട്ടം പരിഷ്കരിക്കാമെന്നും കോടതി ഉത്തരവിട്ടു . പിന്നീട് സുപ്രിം കോടതിയും ഹൈകോടതിയുടെ വിധി ശരിവക്കുകയുണ്ടായി .ldf convener athi jeevana poratta vedi

ഇതേതുടന്നാണ് സംസ്ഥാന സർക്കാർ 1964 ലെ ഭൂ പതിവ് ചട്ടത്തിലെ വിവാദ വ്യവസ്ഥകൾ പരിഷകരിക്കുമെന്ന് അറിയിച്ചത് . ഭൂപതിവ് ചട്ടത്തിലെ വിവാദ നിർദേശങ്ങൾ ഇടുക്കി മാത്രം നടപ്പാക്കുന്നതിനെതിരെ ജില്ലയിലെ കർഷക സംഘടനകളും വ്യാപാരിവ്യവസായികളും രാഷ്ട്രീയ പാർട്ടികളും നിരന്തര സമരത്തിലായിരുന്നു . സി പി എഐയുടെ ജില്ലാ സമ്മേളനംദിവസം ഭൂപ്രശ്ങ്ങളിൽ പരിഹാരം ആവശ്യപ്പെട്ടു അതിജീവന പോരാട്ട വേദിയും വ്യാപാരിവ്യവസായി ഏകോപനസമ്മതിയും ഹർത്താൽ പ്രഖ്യപിക്കുണ്ടായി.മുഖ്യമന്ത്രിയും റവന്യൂമന്ത്രിയുമായുള്ള കുടിക്കാഴചയിൽ പ്രശ്‌നം 2022 നവംബറോടെ പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് സമരപരിപാടികൾ മുഴുവൻ സംഘടനകളും നിർത്തി വച്ചത്. എന്നാൽ സംഘടനകൾ സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഇടുക്കി കളക്‌ടർ 1964 ലെ ഭൂ പതിവ് ചട്ടത്തിലെ നിയമലംഘനം ചൂണ്ടിക്കാട്ടി നിർമ്മാണങ്ങൾക്കെതിരെ നടപടി ആരംഭിക്കുകയാണുണ്ടായത് .ജില്ലാകളക്റ്ററുടെയും സബ് കളക്ടറുടെയും നടപടിയിൽ പ്രതിക്ഷേധിച്ച് ജില്ലയിൽ വീണ്ടും പ്രക്ഷോപത്തിന് ഒരുങ്ങുകയാണ് വിവിധ കർഷക സംഘടനകളും വ്യാപാരികളും .

പ്രസ്താവന നടത്തിയാൽ പോരാം ഇച്ഛശക്തിയുണ്ടങ്കിൽ ഉത്തരവിറക്കണം: രാഹുൽ കൃഷണ ശർമ്മ

ജില്ലാകളക്ടറുടെ നിർദേശാനുസരണമാണ് എൽ എ പട്ടയങ്ങളിലെ ഗാർഹികേതര നിര്മ്മാണങ്ങൾക്കെതിരെ നടപടി ആരഭിച്ചിട്ടുള്ളതെന്നു ദേവികുളം സബ്കളക്ടർ രാഹുൽ കൃഷണ ശർമ്മ ഇന്ത്യവിഷൻ മീഡിയയോട് പറഞ്ഞു ” സബ് ഡിവിഷന്റെ പരിധിയിൽ എൽ എ ചട്ടലംഘനം നടത്തിയിട്ടുള്ളവർ നിരവധിയാണ് അവർക്കെല്ലാം എതിരെ നടപടി എടുക്കേണ്ടി വരും ജില്ലാ കളക്‌ടർ ഇത്തരത്തിൽ നിർദേശം നൽകിയിട്ടുണ്ട് ഇതുവരെ നിരവധി പേർക്ക് നോട്ടീസ് നൽകി നടപടി ആരഭിച്ചിട്ടുണ്ട് രണ്ടുമാസത്തിനിടെ എൽ എ ചട്ടലംഘനം നടത്തിയ 44 പേരുടെ പട്ടയം റദ്ദ് ചെയ്തട്ടുണ്ട് നടപടികൾ നിർത്തിവയ്ക്കാനുള്ള മുഖ്യമന്ത്രിയുടെപ്രസ്താവന മാധ്യമങ്ങൾ വഴി അറിഞ്ഞിരുന്നു . എന്നാൽ രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കാതെ നടപടി നിർത്തിവാക്കേണ്ടന്നാണ് ജില്ലാകളക്റ്ററുടെ നിർദേശം എന്നോട് നടപടി നിർത്തി വക്കരുതെന്നാണ് മാഡം നിർദ്ദേശിച്ചിട്ടുള്ളത്”
കോടതി നിർദേശം ചൂണ്ടിക്കാട്ടിയപ്പോൾ രാഹുൽ കൃഷ്ണൻ ശർമ്മ ഇങ്ങനെയാണ് പ്രതികരിച്ചത് ” ചട്ട ചട്ടലംഘനത്തിനെതിരെയുള്ള നടപടി കേരളം മുഴവൻ നടപ്പാക്കാനല്ലേ കോടതി പറിഞ്ഞിട്ടൊള്ളു നിർത്തിവെക്കാൻ പറഞ്ഞിട്ടില്ലല്ലോ ? മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എവിടെനിന്നെങ്കിലും പ്രസ്താവന നടത്തിയാൽ മതി എന്നാൽ നടപ്പാകേണ്ടതല്ലങ്കിൽ ഉത്തരവിറക്കികൂടെ ഉത്തരവില്ലാതെ നടപടി നിർത്തിവെക്കാനാകില്ല നടപടി തുടങ്ങിയത് ഞാനല്ല ജില്ലാകളക്ടർ പറഞ്ഞിട്ടാണ് ഞാൻ നടപടി ആരംഭിച്ചത് . ഞാൻ ആർക്കെതിരെയും നടപടിയെടുത്തട്ടില്ല ജില്ലകക്ടർ നടപടിയെടുക്കാൻ നിർദേശിച്ചട്ടുള്ളവക്കെതിരെ മാത്രമാണ് നടപടിയെടുത്തട്ടൊള്ളു ഇതുസംബന്ധിച്ച എന്തെങ്കിലും കൂടുതൽ അറിയണമെങ്കിൽ മാഡത്തെ സമിപിക്കു…
ചട്ട ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാൻ നിർദേശിച്ചുകൊണ്ടുള്ള ജില്ലക്ടറുടെ നിർദേശം എടുത്തുകാട്ടിയാണ് സബ് കളക്ടർ ചോദ്യങ്ങൾക്ക് മറുപടിനൽകിയത് .പ്രതികരണത്തിനായി ജില്ലാകലകരെ ബന്ധപ്പെട്ടെങ്കിലും അവർ സംസാരിക്കാൻ കൂട്ടാക്കിയില്ല

ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ സി പി ഐ എം , എ രാജ എം എൽ എ നിരാഹാരമിരിക്കും സി വി വർഗീസ്

ഭൂപതിവ് ചട്ടം പരിഷകരിക്കാൻ സർക്കാർ തിരുമാനിച്ചിരിക്കെ ചട്ട ലംഘനത്തിനെതിരെ നടപടിയുമായി നീങ്ങിയാൽ ജില്ലാകളക്ടർ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടിവരും സി പി ഐ എം ഇടുക്കി ജില്ലാ സെകട്ടറി സി വി വർഗീസ് പറഞ്ഞു . മുഖ്യമന്ത്രിയുടെ നിർദേശം മറികടന്ന്‌ ഉദ്യഗസ്ഥരും ജില്ലാകളക്ടറും തന്നിഷ്ട പ്രകാരം നീങ്ങുകയാണ് . മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില നൽകാത്ത ജില്ലാകളക്ടർക്കെതിരെ നടപടിയെടുക്കണം . 26 ന് മുഖ്യമന്ത്രി ജില്ലയിലെത്തിയപ്പോൾ ജില്ലാകളക്ടര്ക്ക് നടപടി നിർത്തിവെക്കാൻ നിർദേശം നൽകിയതാണ് എന്നാൽ ജില്ലാകളക്ടറുടെയും സബ് കളക്ടറുടെയും നടപടി ധിക്കാരപരമാണ് ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാതെ നീണ്ടുപോകേണ്ടത് യു ഡി എഫ് ന്റെ ആവശ്യമാണ് ഇതിന് വേണ്ടി രാഷ്ട്രീയകളിയാണ് ഇപ്പോൾ കളക്ടർ നടത്തുന്നത് . കളക്ടർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട് . ഗവര്മെന്റിനെ അപകീർത്തിപ്പെടുത്താനാണ് കളക്‌ടർ ശ്രമിക്കുന്നത് . മുഖ്യമന്ത്രി വാക്കാൽ പറഞ്ഞാൽ അനുസരിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ് .ജനവിരുദ്ധനടപടിയുമായി മുന്നോട്ടുപോയാൽ സി പി ഐ എം പ്രക്ഷോപവുമായി വീണ്ടും രംഗത്തുവരും …. നടപടി നിർത്തിവെക്കാൻ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദേശം നല്കയിട്ടുണ്ട് അനുസരിക്കാൻ കളക്ടർ തയ്യാറായില്ലെങ്കിൽ ദേവികുളം എം എൽ എ രാജ കളക്ട്രേറ്റിൽ നിരാഹാരം അനുഷ്ഠിക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് സി പി ഐ എം നീങ്ങുമെന്നും സി വി വര്ഗീസ് പറഞ്ഞു ഈ മാസം 6 ന് വീണ്ടും പട്ടയം റദ്ദ് ചെയ്യുന്നടപടിയിലേക്ക് ഹാജരാവാനാണ് സബ് കളക്ടർ നിർദേശം നൽകിയിട്ടുള്ളത് അങ്ങനെ വന്നാൽ സമരമല്ലാതെ സി പി ഐ എം ന് മുന്നിൽ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നും സി വി വർഗീസ് പറഞ്ഞു

ജില്ലാ ഭരണകൂടത്തിന്റെനടപടിയിൽ അട്ടിമറിയും ഗൂഢാലോചനയും

വലിയ സമര പോരാട്ടങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയിൽ നിന്നും സംസ്ഥാന സർക്കാരിനിന്നും അനുകൂല നിലപാടുണ്ടാകുകയും .1964 ലെ ഭൂ പതിവ് ചട്ടം പരിഷകരിക്കുമെന്ന് തത്ത്വത്തിൽ തീരുമാനിക്കുകയും ചെയ്‌യുകയും . നടപടി പാടില്ലെന്ന് മുഖ്യമന്ത്രി കളക്ടർക്ക് നിർദേശം നൽകിയിട്ടും മുഖ്യമന്ത്രിയുടെ നിർദേശം അനുസരിക്കാൻ ജില്ലാകളക്റ്റർ തയ്യാറാകാത്തിന്റെ കാരണം എന്താണ്?. ചട്ട ഭേദഗതി അട്ടിമറിക്കാനുള്ള ഉദ്യാഗസ്ഥ നീക്കം ഇതിനു പിന്നിലുണ്ടോ ?. 1964 ലെ ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം ഇടുക്കി ജില്ലയിൽ മുഴുവൻ നിർമ്മാണം നിരോധനം നടപ്പിക്കിയത് വഴി റവന്യൂ വകുപ്പ് ജീവനക്കാർക്ക് വൻ ചാകര യായിരുന്നു ജില്ലയിൽ. ചെറുത് വലുതുമായ എല്ലാ നിർമ്മാണങ്ങൾക്കും, റവന്യൂ എൻ ഓ സി വാങ്ങേണ്ട സ്ഥിതി വന്നതോടെ റവന്യൂ ജീവനക്കാർ ജില്ലയിൽ സമാന്തര ഭരണം ആരംഭിക്കുകയുണ്ടായി , കോടിക്കണക്കിനു രൂപ കൈക്കൂലി ഇനത്തിൽ ജില്ലയിൽ നിന്നും റവന്യൂ ജീവനക്കാർ പിരിച്ചെടുത്തു . രാഷ്ട്രീയ പാര്ട്ടികളും ഉദ്യോഗസ്ഥർക്കൊപ്പം പണപ്പിരിവ് നടത്തിയിട്ടുണ്ട് . ചട്ടം ഭേദഗതി ചെയ്യപ്പെട്ടാൽ അതോടെ തങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം ഇല്ലാതാകുമെന്ന് കണ്ട റവന്യൂ ഉദ്യഗസ്ഥർ ചട്ടലംഘനം ചൂണ്ടിക്കാട്ടി തിരക്കിട്ട നടപടികളുമായി മുന്നോട്ടു പോകുകയാണെന്നാണ് ആക്ഷേപം .

പ്രമുഖരായ ആളുകളെ ചട്ടലംഘനത്തിൽ കുടുക്കി നടപടിയിൽ പെടുത്തി പട്ടയം റദ്ദുചെയ്ത്താൽ . സർക്കാർ ചട്ടം ഭേതഗതിചെയ്താലും നിയമകുറുക്കിൽ അകപെട്ടവരിൽ നിന്നും പിന്നിടും പണം സമ്പാദിക്കാമെന്ന കണക്കുട്ടലിൽ കിട്ടിയ അവസരം മുതലാക്കി ആളുകളെ കേസിൽ കുടുക്കി സർക്കാർ പദ്ധതി അട്ടിമറിക്കാന് റവന്യൂ ഉദ്യഗസ്ഥർ ശ്രമിയ്ക്കുന്നതായാണ് വിവരം . അതേസമയം സംസ്ഥാന സർക്കാരിന് നിയമം പരിഷകരിക്കാൻ വേണ്ടത്ര ഇച്ഛശക്തിയില്ലന്നും ആരോപണമുണ്ട് . പിണറായി വിജയനെ പോലെ ശക്തനായ മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോൾ ദാനമായികിട്ടിയ ഐ എ എസ് യെ പദവിയുള്ള ഒരു ജില്ലാകളക്ടർ മുഖ്യമന്ത്രിയുടെ നിർദേശം മറികടന്ന്‌ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്നത് സംസ്ഥാന സർക്കാർ അറിയാതെയാണെന്നും വിശ്വസിക്കാനാകില്ലെന്നും വിമർശനമുണ്ട് .ഇടതു മന്ത്രി സഭയിലെ രണ്ടാമത്തെ കഷിയായ സി പി ഐ ക്കെതിരേയും ആരോപണമുണ്ട് . ചട്ടം പരിഷകരിക്കുന്നതിൽ പലപ്പോഴും തടസ്സവാദവുമായി രംഗത്തുവന്നത് സി പി ഐ ലെ പരിസ്ഥി മൗലിക വാദികളായ നേതാക്കൾകളാണ് , ഈ നേതാക്കൾ ഇപ്പോഴും ചട്ട ഭേതഗതിഃ തടസ്സപ്പെടുത്താൻ രംഗത്തുണ്ടന്നും ആരോപണമുണ്ട് അവരുടെ സ്വാധീനഫലമായാണ് റവന്യൂ പ്രിസിപ്പൽ സെകട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ചട്ട ഭേദഗതി അട്ടിമറിക്കാൻ രംഗത്ത് വന്നിട്ടുള്ളതെന്നാണ് സൂചന .

എന്താണ് 1960ലെ ഭൂ പതിവ് നിയമവും 1964 ലെ ഭൂപതിവ് ചട്ടവും? പ്രത്യഘാതങ്ങൾ

1964 ലേയും 1993 ഭൂപതിവ് ചട്ടങ്ങളിലെ നിബന്ധനകൾ ഭൂ ഉടമകളെ
പ്രശ്നങ്ങളിൽ എത്തിച്ചിട്ടുണ്ട് . 1964 ലെ ഭൂ പതിവ് ചട്ട പ്രകാരം ഭൂമിയുടെ വിനിയോഗം കൃഷിക്കും വീട് വച്ച് താമസിക്കാനുമായി നിജപ്പെടുത്തിയതിനാൽ മറ്റാവശ്യങ്ങൾക്ക് ഭൂ വിനിയോഗം സാധ്യമാകാത്തതിനാൽ വീടൊഴികെയുള്ള മുഴുവൻ നിർമാണങ്ങളും വിലക്കിയിരിക്കുകയാണ് . ഇത് ജില്ലയുടെ സമസ്ത മേഖലയിലെയും ജന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട് . 1964 ലെ ഭൂ പതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമിയിൽ നില നിൽക്കുന്ന ഷെഡ്യുൾഡ് മരങ്ങൾ മുറിക്കുന്നത് വിലക്കിയിട്ടുണ്ട് . (ഈട്ടി തേക്ക് ചന്ദനം എബണിതമ്പകം ,കമ്പകം ,വെള്ളാഖിൽ ചടച്ചി ,ചന്ദനവയമ്പ് , ചീനി ,etc) ) 1993 ലെ ചട്ടത്തിൽ13 ഇനം മരങ്ങൾ മുറിക്കുന്നത് വിലക്കിയിട്ടുണ്ട് . ആയതിനാൽ ഇത്തരം മരങ്ങൾ കൃഷി ഭൂമിയിൽ നിലനിർത്തുവാനോ നട്ട് വളർത്തുവാനോ കർഷകർ ഇഷ്ടപ്പെടുന്നില്ല . പട്ടയത്തിലെ മരംമുറി വിലക്ക് ഇത്തരം വൃക്ഷങ്ങളുടെ വംശനാശത്തിന് വഴിതെളിക്കുന്നു .1964 ലെ ഭൂപതിവ് ചട്ടങ്ങളും 1973 ഭൂപതി ചട്ടത്തിലെ ഭേദഗതിയും വൃക്ഷം നാട്ടു വളർത്തലിനു ആദായമെടുക്കലിനും തടസമാണ് .
1964 ലെ ഭൂ പതിവ് ചട്ടത്തിലെ വ്യവസ്ഥ പ്രകാരം ഭൂമി കൃഷിക്കും വീട് വാക്കുന്നതിനും മാത്രമായി നിജപ്പെടുത്തിയിരിക്കുന്നതിനൽ . ചട്ട വ്യവസ്ഥപ്രകാരം മറ്റാവശ്യങ്ങള്കായി ഈ ഭൂമി വിനിയോഗിക്കാൻ പാടുള്ളതല്ല. ഇത് ജില്ലയിലെ 95 ശതമാനത്തിലധികം ഗാർഹികേതര നിർമാണങ്ങളെയും ബാധിച്ചിരിക്കുകയാണ് .നിയമത്തിൽ ഭേദഗതി ഉണ്ടായില്ലെങ്കിൽ ജില്ലയിലെ മുഴുവൻ ടൗൺഷിപ്പുകളും നിയവിരുദ്ധമായി തുടരും.ജില്ലയിൽ വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങൾ 90 ശതമാനത്തിലധികവും 1964 ലെ ഭൂപതിവ് ചട്ട പ്രകാരമാണ് .

1964 ലെ ഭൂപതിവ് ചട്ടത്തിലെ (The Kerala Land Assignment Rules, 1964 )ഭൂമിയുടെ ഉപയോഗമായിബന്ധപ്പെട്ട വ്യവസ്ഥ ഇടുക്കി ജില്ലയിൽ മാത്രം നടപ്പാക്കാൻ സംസ്ഥാന സർക്കാർ 22. 08. 2019 ൽ ( സ ഉ (കൈ )നം . 269 / 2019 /റവ) ഉത്തരവിടുകയുണ്ടായി .വിവാദ ഉത്തരവ് നടപ്പാക്കുന്നത് ഇന്ത്യൻ ഭരണ ഘടനയിലെ ആർട്ടിക്കിൾ 14 ലിന്റെ ലംഘനമെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ ( W P (C.) 32098 / 2019 ), (WP (C )17983 / 2019 ) ഒന്നുകിൽ ചട്ടം ഭേദഗതിയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും, അല്ലായെങ്കിൽ ഈ ഉത്തരവിലെ ഒൻപതാം വ്യവസ്ഥയായ ഭൂമി എന്താവശ്യത്തിനാണ് പതിച്ചു നൽകിയിരിക്കുന്നതെന്ന് കൈവശരേഖയിൽ രേഖപെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു .

ഈ ഉത്തരവ് സംസ്ഥാനത്താകെ നടപ്പിലാക്കിയാൽ സംസ്ഥാനത്തെ ജനങ്ങളുടെ സാമൂഹ്യ ജീവിതത്തെയും പുരോഗതിയെയും ഗുരുതരമായി ബാധിക്കുമെന്നും . അതുകൊണ്ട് ഉത്തരവ് ഇടുക്കിജില്ലയിൽ മാത്രം നടപ്പിലാക്കണം എന്ന ആവശ്യപെട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഹൈകോടതി ഡിവിഷൻ ബെഞ്ചിലും ,സുപ്രിം കോടതിയിലും ആപ്പിൽ പോയെങ്കിലും ഇരു കോടതികളും സർക്കാർ വാദം അംഗീകരിച്ചില്ല .എന്നാൽ ഇപ്പോഴും ഈ ഉത്തരവ് ഇടുക്കിയിൽ മാത്രമായി നടപ്പാക്കി വരുകയാണ്.

1964 ലേയും1993 ലേയും L A പട്ടയ വ്യവസ്ഥകളിൽ ഭേതഗതിയുണ്ടായാൽ മാത്രമേ ഈ പ്രതിസന്ധിയിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് മോചനമുണ്ടാകു. ഉത്തരവ് നിലനിൽക്കുകയും ചട്ടം ഭേദഗതിചെയ്യുകയും ചെയ്തില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ L A പട്ടയങ്ങളിലെ നിര്മ്മാണങ്ങളെയും സാരമായി ബാധിക്കും .1964 ലെ ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം ലഭിച്ച പട്ടയങ്ങളിൽ പണിതിട്ടുള്ള മുഴുവൻ ഗാർഹികേതര നിർമ്മാണ പ്രവർത്തനങ്ങളും ഇപ്പോൾ ചട്ട വിരുദ്ധമാണ് .

1964 ഭൂപതിവ് ചട്ടം ഇടുക്കി ജില്ലയിൽ മാത്രം നടപ്പാക്കി കൊണ്ടുള്ള സർക്കാർ ഉത്തവ് (22 .08 . 2019) സമസ്ത മേഖലാലയിലെയും വലിയ പ്രതിക്ഷേധങ്ങള്ക് ഇടയാക്കിയിട്ടുണ്ട് , ഉത്തരവിന് ശേഷം ജില്ലയിലെ മുഴവൻ ഗാർഹിതേരനിർമ്മാണങ്ങളും തടസ്സപെടുകയും . ഭൂമിയുടെ ക്രയവിക്രയം തടസ്സപെട്ടു , ഭൂമിവില (മൂല്യ തകർച്ച ) തകർന്നു . ഭൂമിയുടെ മൂല്യതകർച്ച ബാങ്ക് വായ്പകളെ സാരമായി ബാധിച്ചു. കുടുംബശ്രീ അടക്കം ചെറുകിട കച്ചവട ,വ്യവസായ മേഖല തകർന്നു. വീടുകൾക്ക് പോലും നിർമ്മാണ അനുമതി ലഭിക്കാതായി . പുതിയ വ്യാപാര -വ്യവസാസ്ഥാപനങ്ങൾ കാർഷിക അനുബന്ധ സ്ഥാപനങ്ങൾ ഫാമുകൾ ആരംഭിക്കുന്നതും തടസ്സപെട്ടു .

You might also like

-