സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത !

കേരള തീരത്ത് ഇന്ന് അർധരാത്രി വരെ കടൽക്ഷോഭത്തിൽ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ശ്രീലങ്കയ്‌ക്കും തമിഴ്‌നാടിനും മുകളിലായി നിൽക്കുന്ന ചക്രവാതച്ചുഴിയുടേയും തെക്കേ ഇന്ത്യയ്‌ക്ക് മുകളിൽ നിൽക്കുന്ന ന്യൂനമർദ്ദത്തിന്റേയും ഫലമായിട്ടാണ് മഴ ശക്തമാകുന്നത്.

0

തിരുവനനന്തപുര| സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഉച്ചയോട് കൂടി മഴ കനത്തേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാല് ജില്ല കളിൽ യെല്ലോ അലർട്ട മുന്നറിയിപ്പുണ്ട് . പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം. ഇതിന്റെ സ്വാധീനഫലമായി കാറ്റ് മഴയ്ക്ക് അനുകൂലമാകും. നാളെയും മാറ്റന്നാളും കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും കൂടുതൽ മഴ. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കേരള തീരത്ത് ഇന്ന് അർധരാത്രി വരെ കടൽക്ഷോഭത്തിൽ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ശ്രീലങ്കയ്‌ക്കും തമിഴ്‌നാടിനും മുകളിലായി നിൽക്കുന്ന ചക്രവാതച്ചുഴിയുടേയും തെക്കേ ഇന്ത്യയ്‌ക്ക് മുകളിൽ നിൽക്കുന്ന ന്യൂനമർദ്ദത്തിന്റേയും ഫലമായിട്ടാണ് മഴ ശക്തമാകുന്നത്.

അതേസമയം പത്തനംതിട്ട തിരുവല്ല നിരണത്ത് ആത്മഹത്യ ചെയ്ത ക‍ർഷകൻ രാജീവ് സരസന്റെ സംസ്ക്കാരം ഇന്ന് നടക്കും. രാവിലെ പത്തരക്ക് നിരണത്തെ വീട്ടിലാണ് സംസ്ക്കാര ചടങ്ങുകൾ. ഉച്ചയ്ക്ക് 12.30 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജിവിന്റെ വീട് സന്ദർശിക്കും. വേനൽ മഴയെ തുടർന്ന് കൃഷി നശിച്ചതും കട ബാധ്യതയും കാരണം ഞായറാഴ്ച വൈകീട്ടാണ് രാജീവൻ പാടത്തിന്റെ കരയിൽ തൂങ്ങി മരിച്ചത്

വേനൽ മഴയിൽ ഇടുക്കിജില്ലയിലെ വ്യാപക നാശം വരുത്തി . നിരവധി ഇടങ്ങളിൽ കൃഷിനാശമുണ്ടാക്കി വേണമഴയിൽ ഉടുമ്ബഞ്ചോല മേഖലയിൽ ഏലക്കൃഷി നശിച്ചിട്ടുണ്ട് . ആലപ്പുഴ ജില്ലയിൽ ഇതുവരെ 28 കോടിയുടെ കൃഷി നാശം ഉണ്ടായി. 1500 ഹെക്ടർലെ നെൽ കൃഷി നശിച്ചു. മഴ തുടർന്നാൽ കനത്ത നഷ്ടം നേരിടേണ്ടി വരുമെന്ന ആശങ്കയിൽ ആണ് കർഷകർ. അതേസമയം, നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലെ കാലതാമസം ഉൾപ്പെടെ കാർഷിക മേഖലയിലെ പ്രശനങ്ങൾ ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി ഡീ സതീശൻ്റെ നേതൃത്വത്തിൽ യു ഡി എഫ് സംഘം ഇന്ന് കുട്ടനാട് സന്ദർശിക്കും.

You might also like

-