കോടതി ഉത്തരവ് ലംഘിച്ചു ! നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥണ് ഡിവൈഎസ്പി ബൈജു പൗലോസ് വിചാരണ കോടതിയിൽ

കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന പരാതിയിലാണ് നടപടി.തുടരന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നു.കോടതി നിർദേശം അന്വേഷണ ഉദ്യോഗസ്ഥൻ ലംഘിച്ചതായാണ് പരാതി

0

കൊച്ചി | കോടതി ഉത്തരവ് ലംഘിച്ചു കേസിലെ വിവരങ്ങൾ മാധ്യമങ്ങലേക്ക് ചോർത്തികൊടുത്തകേസിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് ഇന്ന് കൊച്ചിയിലെ വിചാരണ കോടതി മുമ്പാകെ ഹാജരാകും. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന പരാതിയിലാണ് നടപടി.തുടരന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നു.കോടതി നിർദേശം അന്വേഷണ ഉദ്യോഗസ്ഥൻ ലംഘിച്ചതായാണ് പരാതി .നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബിജു പൗലോസിന്‍റെ പക്കലുണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ഈ ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയതും ഡിവൈഎസ്പി ബിജു പൗലോസാണ്. ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പി ബിജു പൗലോസിനോട് നിർദേശിക്കണമെന്നുമാണ് അസാധാരണമായ ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടത്

ദിലീപിന്റെ ഫോണിൽ നിന്ന് കോടതിയിലെ ചില വിവരങ്ങൾ ലഭിച്ചു എന്നാണ് ബൈജു പൗലോസ് പറയുന്നത്. ഫോറൻസിക് പരിശോധനയ്‌ക്ക് ഫോൺ അയച്ചപ്പോഴാണ് ചില നിർണായക വിവരങ്ങൾ ലഭിച്ചത്. കോടതി ജീവനക്കാർ വഴിയാണോ ചോർന്നത് എന്നറിയാനാണ് ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.

ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് സഹിതമുള്ള കത്ത് മാദ്ധ്യമങ്ങളിൽ വന്നിരുന്നു ഈ സാഹചര്യത്തിലാണ് ബൈജു പൗലോസിനോട് നേരിട്ട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടത്.
അതേസമയം ഇന്നലെ നടൻ ദിലീപ് ഉൾപ്പെട്ട വധശ്രമ ഗൂഢാലോചനാ കേസിൽ സൈബർ ഹാക്കർ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുത്തു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് സായ് ശങ്കറിന്റെ മൊഴി എടുത്തത്. എറണാകുളം സി ജെ എം കോടതിയാണ് മൊഴിയെടുത്തത്.

-

You might also like

-