ഇറാൻ തീരങ്ങളിൽ യുദ്ധം ?ബ്രിട്ടന്‍റെ മൂന്നാമത്തെ പടക്കപ്പൽ

സ്പെതംബര്‍ മധ്യത്തോടെ യുദ്ധകപ്പലായ എച്ച്എംഎസ് കെന്റിനെ മേഖലയിലേക്ക് അയക്കാനാണ് ബ്രിട്ടന്‍ പദ്ധതി. ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് നാവിക സേനയുടെ സാന്നിധ്യം

0

സൗദി :ഇറാന്‍-അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെ ഗള്‍ഫ് മേഖലയിലേക്ക് മൂന്നാമത്തെ യുദ്ധ കപ്പല്‍ അയക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടന്‍.സ്പെതംബര്‍ മധ്യത്തോടെ യുദ്ധകപ്പലായ എച്ച്എംഎസ് കെന്റിനെ മേഖലയിലേക്ക് അയക്കാനാണ് ബ്രിട്ടന്‍ പദ്ധതി. ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് നാവിക സേനയുടെ സാന്നിധ്യം കരുത്തുറ്റതാക്കുകയാണ് ലക്ഷ്യം.തുടര്‍ച്ചയായ സമുദ്ര സുരക്ഷാ സാന്നിധ്യം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണു പുതിയ യുദ്ധ കപ്പല്‍ അയക്കുന്നത്.

യുദ്ധക്കപ്പലിനു പുറമെ ഒരു നാവിക ടാങ്കറും മേഖലയിലേക്ക് അയക്കുന്നുണ്ട്. ഇവ ബഹ്റൈനിലെ റോയല്‍ നേവി ബേസിലായിരിക്കും ഉണ്ടാവുക. എന്നാല്‍, യുദ്ധ കപ്പല്‍ അയച്ചത് ഇറാനുമായി ഏറ്റുമുട്ടലിനല്ലെന്നും ഇറാന്‍ വിഷയവുമായി ബന്ധപ്പെട്ടല്ലെന്നും ബ്രിട്ടീഷ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നിലവില്‍ ഗള്‍ഫ് മേഖലയില്‍ ബ്രിട്ടന് എച്ച്എംഎസ് മോണ്‍ട്രോസ് എന്ന യുദ്ധ കപ്പലുണ്ട്. ഇതിനു പുറമേ കഴിഞ്ഞ 13ന് എച്ച്എംഎസ് ഡങ്കന്‍ എന്ന കപ്പല്‍ മേഖലയിലേക്ക് അയച്ചിരുന്നു. ഇത് അടുത്ത ദിവസം എത്തുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമേയാണ് മൂന്നാമത്തെ കപ്പലും അയക്കുന്നത്