ഇന്ത്യയുടെ ബഹിരാകാശ വിസ്മയം ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍നിന്ന് ഉച്ചകഴിഞ്ഞ് വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒയുടെ ആലോചന. 15-ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.51-ന് നിശ്ചയിച്ചിരുന്ന

0

ശ്രീഹരിക്കോട്ട ;സാങ്കേതിക തകരാര്‍മൂലം മാറ്റിയ ചാന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്നാണ് വിക്ഷേപണം.ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍നിന്ന് ഉച്ചകഴിഞ്ഞ് വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒയുടെ ആലോചന. 15-ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.51-ന് നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് അപ്രതീക്ഷിത സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയത്. സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിയിരിക്കെ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. ക്രയോഘട്ടത്തിലെ മര്‍ദ്ദ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു കൗണ്ട് ഡൗണ്‍ നിര്‍ത്തിവച്ചത്.

മര്‍ദ്ദ വ്യത്യാസം ആദ്യം കാര്യമായി എടുത്തില്ലെങ്കിലും വിഎസ്എസ്‌സി ഡയറക്ടര്‍ എസ് സോമനാഥ് ഇതിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തി. വിശദ പരിശോധനയില്‍ ജിഎസ്എല്‍വി മാര്‍ക്ക്-3 റോക്കറ്റിലെ ക്രയോ ഇന്ധന ടാങ്കിന് മുകളിലുള്ള ഗ്യാസ് ബോട്ടിലിലാണ് തകരാര്‍ കണ്ടെത്തിയത്. ഇത് ബുധനാഴ്ചയോടെ പരിഹരിച്ച് ഇന്ധനം വീണ്ടും നിറച്ചു. പ്രഷര്‍ ടെസ്റ്റ് നടത്തി. തുടര്‍ന്നാണ് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചത്.

ഓരോ ടാങ്കിലും 34 ലിറ്റര്‍ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മര്‍ദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്നമായത്. വിക്ഷേപണം വൈകിയെങ്കിലും പേടകത്തിന്റെ വേഗവും ഭ്രമണപഥവും പുനഃക്രമീകരിച്ച് സെപ്റ്റംബര്‍ ആറിനുതന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ.യുടെ നീക്കം.

You might also like

-