സുരക്ഷാ ഭീക്ഷണി 4ജി കണക്ഷന് ചൈനീസ് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്എൻഎലിന്കേ ന്ദ്രസർക്കാർ നിർദേശം

ഇന്ത്യ ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ ഭിക്ഷണയും ഹാക്കിങ് ഭയന്നാണ് കേന്ദ്ര സർക്കാർ നടപടി

0

ഡൽഹി: ഇന്റർനെറ്റ് ബ്രോഡ് ബാൻഡ് സേവനങ്ങൾ നൽകുന്നതിനും 4ജി കണക്ഷൻ നൽകുന്നതിനായി ചൈനീസ് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്എൻഎലിനോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ഇതുസംബന്ധിച്ച് നിലവിൽ പുറത്തിറക്കിയ ടെൻഡർ പുനഃക്രമീകരിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. മഹാനഗർ ടെലിഫോൺ നിഗം ​​ലിമിറ്റഡിന് (എംടിഎൻഎൽ) സമാനമായ സന്ദേശം സന്ദേശം നൽകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ ഭിക്ഷണയും ഹാക്കിങ് ഭയന്നാണ് കേന്ദ്ര സർക്കാർ നടപടിഇന്ത്യയിലെ അഞ്ച് മുൻനിര സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ നാലെണ്ണം (ഷിയോമി, വിവോ, റിയൽമെ, ഓപ്പോ) ചൈനയിൽ നിന്നുള്ളവയാണ്. 2020 മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയിൽ കയറ്റി അയച്ച സ്മാർട്ട്‌ഫോണുകളുടെ 76 ശതമാനവും ഈ ചൈനീസ് കമ്പനികളുടേതാണ്.

രാജ്യത്തെ സ്വകാര്യ മൊബൈൽ സർവീസ് ഓപ്പറേറ്റർമാരോട് ചൈനയിൽ നിർമ്മിച്ച ഉപകരണങ്ങളെ ആശ്രയിക്കുന്നത് വേഗത്തിൽ കുറയ്ക്കാനും നിർദേശം നൽകും. ചൈനീസ് കമ്പനികൾ നിർമ്മിക്കുന്ന ഉപകരണങ്ങളുടെ നെറ്റ്‌വർക്ക് സുരക്ഷ എല്ലായ്പ്പോഴും പ്രശ്നമാണെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.വിദേശ ഹാർഡ്‌വെയറുകൾ മാറ്റിസ്ഥാപിക്കാനുള്ള സമയമാണിതെന്ന് ലെഫ്റ്റനന്റ് ജനറൽ ദീപേന്ദ്ര സിംഗ് ഹൂഡ (റിട്ടയേർഡ്) കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. ബി‌എസ്‌എൻ‌എല്ലിന് 60% ചൈനീസ് ആശ്രയത്വമുണ്ടെന്ന് പറഞ്ഞു. “കൂടുതൽ തദ്ദേശീയവൽക്കരണത്തിലേക്ക് നാം നീങ്ങേണ്ട സമയമാണിതെന്ന് കരുതുന്നു, ഐടിയിലെ തദ്ദേശീയ ഉൽ‌പ്പന്നങ്ങൾക്ക് മുൻ‌ഗണന നൽകേണ്ട നയമാണ് സർക്കാരിനുള്ളത്. എന്നാൽ ഈ നയത്തിന് കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്നു,” അദ്ദേഹം പറഞ്ഞിരുന്നു.

ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ചൈനീസ് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരായ നിലപാട് സർക്കാർ കർക്കശമാക്കിയത്. 1967 ൽ നാഥു ലയിൽ നടന്ന ഏറ്റുമുട്ടലിനുശേഷം ഇരു സൈനികരും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. 1967ൽ ഇന്ത്യക്ക് 80 സൈനികരെ നഷ്ടപ്പെടുകയും ചൈനയ്ക്ക് 300 ലധികം സൈനികരെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.