കിഫ്ബിയിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. സാധാരണ നിലയിലുള്ള പരിശോധനയാണെന്നും കിഫ്‌ബി

വിവിധ വകുപ്പുകൾക്ക് നടപ്പാക്കിയ പദ്ധതികളും അവക്ക് നൽകിയ പണത്തിന്‍റെ രേഖകളും ഒത്തു പോകുന്നുണ്ടോ എന്നാണ് പരിശോധിച്ചത്. ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും കിഫ്ബി അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ചന്ദ്രബാബു പറഞ്ഞു

0

തിരുവനന്തപുരം: കിഫ്ബിയിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. കരാറുകാരുടെ വിശദാംശങ്ങൾ ശേഖരിച്ചു. കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നത്. അസ്വാഭാവികത ഒന്നുമില്ലെന്നും സാധാരണ നിലയിലുള്ള പരിശോധനയാണെന്നും കിഫ്‌ബി അധികൃതര്‍ പറഞ്ഞു. കിഫ്‌ബി വന്നതിന് ശേഷമുള്ള പണമിടപാടും രേഖകളുമാണ് പരിശോധിച്ചതെന്ന് കിഫ്‌ബി അക്കൗണ്ട്സ് ഓഫീസർ ചന്ദ്രബാബു പറഞ്ഞു.

കിഫ്ബിയെ കുറിച്ച് അന്വേഷിക്കാനുള്ള ഇ ഡി നീക്കം വിവാദമായിരുന്നു. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴാണ് ഇഡിക്ക് പിന്നാലെ ആദായ നികുതി വകുപ്പിന്‍റെ സുപ്രധാന നടപടി. കിഫ്ബി വഴിയുള്ള വികസനം ഇടതുപക്ഷ സർക്കാരിന്‍റെ പ്രധാന പ്രചാരണ മുദ്രാവാക്യമാണ്. ഇതിനിടെയാണ് കിഫ്ബി നടത്തിപ്പ് തന്നെ ചോദ്യം ചെയ്യുന്ന അന്വേഷണങ്ങളിലേക്ക് ഇഡിയും ആദായ നികുതി വകുപ്പും കടക്കുന്നത്. ഇ ഡി അന്വേഷണത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു.