കൊറോണയുടെ ഉത്ഭവസ്ഥാനം കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടനയുടെ അന്വേഷണസംഘത്തിന് പിന്തുണയുമായി ഇന്ത്യ

കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണം പുനരുജ്ജീവിപ്പിക്കാൻ ലോകാരോഗ്യ സംഘടന അടുത്തിടെയാണ് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.20 അംഗ വിദഗ്ധ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

0

ഡൽഹി : ലോകാരോഗ്യ സംഘടനയുടെ പുതിയ അന്വേഷണസംഘത്തിന് പൂർണ പിന്തുണ നൽകി ഇന്ത്യ. കൊറോണയുടെ യഥാർത്ഥ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി ലോകാരോഗ്യ സംഘടന പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്താൻ തീരുമാനമെടുത്തിരുന്നു.ഈ അന്വേഷണ സംഘത്തിനാണ് ഇന്ത്യ പൂർണ പിന്തുണ നൽകിയത്.എല്ലാ രാജ്യങ്ങളും അന്വേഷണത്തിൽ സഹകരിക്കണമെന്ന് ഇന്ത്യ പറഞ്ഞു.കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണം പുനരുജ്ജീവിപ്പിക്കാൻ ലോകാരോഗ്യ സംഘടന അടുത്തിടെയാണ് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.20 അംഗ വിദഗ്ധ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കൊറോണയുടെ ഉത്ഭവസ്ഥാനം എവിടെ നിന്നെന്ന കാര്യത്തിൽ ഇന്നും ഭിന്നാഭിപ്രായമാണുള്ളത്. വൈറസ് ലാബിൽ നിന്നും അബദ്ധത്തിൽ പുറത്ത് വന്നതാണോ അതോ പ്രകൃതിയിൽ സ്വാഭ്വാവികമായി രൂപം കൊണ്ടതാണോ എന്ന കാര്യം ഇനിയും തീർപ്പാക്കിയിട്ടില്ല. സാർസ് കൊറോണ വൈറസിനെ ജനിതകപരമായി മാറ്റം വരുത്തി ഉണ്ടാക്കിയതല്ലന്ന് ചില ഏജൻസികളും പറയുന്നുണ്ടെങ്കിലും ഈ നിഗമനങ്ങൾ ഒന്നും വിശ്വസനീയമല്ലന്നാണ് മറ്റൊരു പക്ഷം. പുതിയ അന്വേഷണ സംഘത്തിലൂടെയെങ്കിലും ഇതിന് ഒരു ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ലോകം.

അതേ സമയം കൊറോണയുടെ ഉത്ഭവസ്ഥാനം ചൈനയിലെ വുഹാൻ എന്നാണ് ശാസ്ത്രലോകത്തെ ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.കൊറോണ ചൈനയുടെ ജൈവായുധമാണെന്നും പരക്കെ ആക്ഷേപമുണ്ട്.എന്നാൽ ഈ കാര്യങ്ങൾ എല്ലാം തന്നെ ചൈന നിഷേധിക്കുകയാണുണ്ടായത് ലോകാരോഗ്യ സംഘടനാ മുൻപ് അന്വേഷണം പ്രഖ്യപിച്ചിരുന്നു വെങ്കിലും ചൈനയുടെ എതിർപ്പ് കാരണം മുന്നോട്ടു പോകാനായിരുന്നില്ല

You might also like

-