നേരിയ കുറവ് 24 മണിക്കൂറിനിടെ 3,11,170 പേർക്ക് കോവിഡ് 4,077 മരണത്തിനു കിഴടങ്ങി

മരണനിരക്കിൽ ഒട്ടും കുറവില്ല . രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു തുടർന്ന് 4,077 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

0

ഡൽഹി: രാജ്യത്ത് കൊറോണ രോഗബാധിതരുടെ നിരക്കിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3,11,170 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,46,84,077 ആയി. രോഗമുക്തി നിരക്കിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 3,62,437 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,07,95,335 പേർ ഇതുവരെ രോഗമുക്തി നേടി. മരണനിരക്കിൽ ഒട്ടും കുറവില്ല .
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു തുടർന്ന് 4,077 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,70,284 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,32,950 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകൾ 31,48,50,143 ആയി ഉയർന്നു. രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 18,22,20,164 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതിനിടെ കൊറോണയെ തുടർന്നുള്ള ബ്ലാക്ക് ഫംഗസ് അണുബാധ (മ്യൂക്കോർമൈക്കോസിസ്) രാജ്യത്ത് പല സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു. മഹാരാഷ്ട്രയ്ക്ക് പുറമെ ഉത്തരാഖണ്ഡ്, ഹരിയാന, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, കേരളം, ഗുജറാത്ത്, ഡൽഹി, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം ഈ രോഗം മൂലം 52 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.

You might also like

-