ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഡാളസില്‍ തുടക്കം

0

ഡാളസ് : ന്യൂജേഴ്‌സിയില്‍ ഒക്ടോബർ മാസം രണ്ടാം വാരം സംഘടിപ്പിക്കുന്ന ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ കോണ്‍ഫ്രന്‍സ് വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഡാളസ് ചാപ്റ്ററില്‍ തുടക്കം കുറിച്ചു.

മെയ് 12 ഞായര്‍ വൈകീട്ട് ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സില്‍ ചേര്‍ന്ന ചാപ്റ്റര്‍ യോഗത്തില്‍ പ്രസിഡന്റ് ടി.സി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും, സാഹിത്യക്കാരനുമായ ഡോ : ബാബുപോള്‍, കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന കെ.എം. മാണി എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് യോഗനടപടികള്‍ ആരംഭിച്ചത്.

സെക്രട്ടറി ബിജിലി ജോര്‍ജ്ജ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി സംഘടനാ പ്രവര്‍ത്തനം ശക്തപ്പെടുത്തുന്നതിന് പ്രസ് ക്ലബില്‍ പുതിയ അസ്സോസിയേറ്റ് മെമ്പര്‍ഷിപ്പ് പ്രസിഡണ്ട് ചാക്കോ വിതരണം ചെയ്തു.

ഡാളസ്സിലെ സാമുഹ്യ സാംസ്ക്കാരിക, മാധ്യമ പ്രവര്‍ത്തകന്‍ ഷാജി രാമപുരം, അമേരിക്കയിലെ അറിയപ്പെടുന്ന സാഹിത്യക്കാരിയും റിപ്പോര്‍ട്ടറുമായ മീനു എലിസബത്ത്, കൈരളി ടി.വി. യു.എസ്.എ. ‘ഈ ആഴ്ച’ എന്ന പരിപാടിയിലെ ന്യൂസ് റീഡര്‍ സുധ ജോസ്, 2006 മുതല്‍ ഏഷ്യാനെറ്റ് യു.എസ്.എ. ന്യൂസ് റീഡറും, ആങ്കറും ഇന്തോ അമേരിക്കന്‍ നഴ്സ്സ് അസോസിയേഷന്‍ ട്രഷററുമായ അഞ്ചു ബിജിലി, ഡാളസ്സിലെ ഫോട്ടോ, വീഡിയോഗ്രാഫര്‍മാരായ തോമസ് കോശി(കൈരളി), രവി എടത്വ(ഫ്‌ളവേഴ്‌‌സ്) എന്നിവരെ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് സ്വാഗതം ചെയ്ത് പി.പി.ചെറിയാന്‍, സിജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

പ്രസ് ക്ലബ് നാഷ്ണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു ഓഡിറ്റര്‍ ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ യോഗത്തില്‍ വിശദീകരിച്ചു. പ്രസിഡന്റ് മധുകൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം എന്നിവരുടെ നേതൃത്വത്തില്‍ നാഷ്ണല്‍ സമ്മേളനം വന്‍വിജയമാകുന്നതിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടന്നുവരുന്നതായി മാര്‍ട്ടിന്‍ വിലങ്ങോലില്‍ പറഞ്ഞു.

You might also like

-