രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ 5000ത്തിൽ അധികം പേർക്ക് കോവിഡ്

കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 96,169 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 36,824 പേർക്ക് രോഗം ഭേദമായപ്പോൾ 3029 പേർ മരണത്തിന് കീഴടങ്ങി.

0

ഡൽഹി : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 95,000 കടന്നു. ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ഇന്നലെ മാത്രം . 5000ത്തിൽ അധികം കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 96,169 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 36,824 പേർക്ക് രോഗം ഭേദമായപ്പോൾ 3029 പേർ മരണത്തിന് കീഴടങ്ങി. നിലവിൽ 56316 പേരാണ് ചികിത്സയിലുള്ളത്.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 5242 പുതിയ കേസുകൾ ആണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുദിവസം 157 പേർ മരണപ്പെട്ടുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു

You might also like

-