ഇന്ത്യ ചൈന സം​ഘ​ര്‍​ഷ​ത്തിൽ രാ​ജ്നാ​ഥ് സിം​ഗ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു

വൈ​കി​ട്ടോ​ടെ പ്ര​തി​രോ​ധ മ​ന്ത്രി ചൈ​നാ അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം സം​ബ​ന്ധി​ച്ച്‌ വി​ശ​ദീ​ക​ര​ണം ന​ല്‍​കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍

0

പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു. ചീ​ഫ് ഓ​ഫ് ഡി​ഫ​ന്‍​സ് സ്റ്റാ​ഫ്‌ ബി​പി​ന്‍ റാ​വ​ത്ത്, മൂ​ന്ന് സൈ​നി​ക മേ​ധാ​വി​മാ​ര്‍, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ എ​ന്നി​വ​രാ​ണു യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ യോ​ഗം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം രാ​ജ്നാ​ഥ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്നു സ്വ​ന്തം വ​സ​തി​യി​ലേ​ക്കു പോ​യി. മൂ​ന്ന് മ​ണി​യോ​ടെ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തും. വൈ​കി​ട്ടോ​ടെ പ്ര​തി​രോ​ധ മ​ന്ത്രി ചൈ​നാ അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം സം​ബ​ന്ധി​ച്ച്‌ വി​ശ​ദീ​ക​ര​ണം ന​ല്‍​കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.