ഡി.എം.കെ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മരുമകനുമായ ശബരീശന്റെ ഉടമസ്ഥതയിലുള്ള നാലിടങ്ങളിലാണ് റെയ്ഡ് നടന്നത്

0

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനിടെ തമിഴ്‌നാട് പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ ഓഫീസുകളില്‍ ആദായ നികുതി റെയ്ഡ്. ഡി.എം.കെ നേതാവും പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മരുമകനുമായ ശബരീശന്റെ ഉടമസ്ഥതയിലുള്ള നാലിടങ്ങളിലാണ് റെയ്ഡ് നടന്നത്. ശബരീശന്റെ വസതിയിലും റെയിഡ് നടന്നു.

തെരഞ്ഞെടുപ്പിനിടെ അനധികൃത പണമിടപാട് നടക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയതെന്നാണ് ഇന്‍കം ടാക്‌സ് വകുപ്പിന്റെ വിശദീകരണം. നേരത്തെ മുതിര്‍ന്ന ഡി.എം.കെ നേതാവ് ഇ.വി വേലുവിന്റെ വസതിയിലും ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നിരുന്നു.