അഞ്ചിൽ രണ്ടിൽ ഇടത് പ്രതിഷ, ഇടുക്കിയിൽ കർഷകരും സാധരണക്കാരും മുന്നണിയെ കൈവിട്ടു .
"മന്ത്രിമണ്ഡലത്തിൽ" 1500 മുതൽ 3000 വോട്ടിനെങ്കിലും റോഷി അഗസ്റ്റിൻ വിജയിച്ചേക്കാമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ . ഇടതുപക്ഷം നേരിയ വിജയ പ്രതിഷ വച്ചുപുലർത്തുന്നമറ്റൊരു മണ്ഡലം മുൻമന്ത്രിയും മുതിർന്ന സി പി ഐ എം നേതാവുമായ എം എം മണി രണ്ടു തവണ മത്സരിച്ചു വിജയിച്ച ഉടുമ്പൻചോല നിയമസഭാ മണ്ഡലത്തിലാണ്.
ഇടുക്കി | ഇടുക്കി ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും പ്രതിഷ വേണ്ടെന്ന് ജില്ലയിലെ ഇടതു മുന്നണി നേതൃത്വം . ഭൂ വിഷയങ്ങളും പ്രകടന പത്രികയും ജനങ്ങളിൽ സർക്കാർ വിരുദ്ധ തീരുമാനം എടുക്കാൻ നിർബന്ധിതമാക്കിയതാണ് ജില്ലാ കമ്മറ്റിയുടെ വിലയിരുത്തൽ. ഇടതുപക്ഷം ഇറക്കിയ പ്രകടനപത്രികയിലെ വനവൽക്കരണ പദ്ധതികൾ തുറന്നു കാണിക്കാൻ കർഷക സംഘടനകൾ രംഗത്ത് വന്നത് ജില്ലയിലും സംസ്ഥാനത്തും ഇടതുപക്ഷത്തിനെതിരെ കനത്ത ജനവികാരം ഇളക്കിവിട്ടതായാണ് ജില്ലയിലെ ഇടതുപക്ഷപാർട്ടികൾ വിലയിരുത്തുന്നത് .കർഷക പ്രക്ഷോപങ്ങളിലൂടെ ജില്ലയിലെ നാലു നിയമസഭാ മണ്ഡലങ്ങൾ കൈക്കലാക്കിയ ഇടതുപക്ഷത്തിന് കർഷ വിരുദ്ധ തീരുമാനം നടപ്പാക്കിയതിലൂടെ ജില്ലയിലെ അഞ്ചു സീറ്റും കൈവിടേണ്ട ഗതികേടിലേക്കാണ് ജില്ലയിലെ രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞിട്ടുള്ളത് .
ജില്ലയിൽ വാശിയേറിയ മത്സരം നടന്ന ഇടുക്കി “മന്ത്രിമണ്ഡലത്തിൽ” 1500 മുതൽ 3000 വോട്ടിനെങ്കിലും റോഷി അഗസ്റ്റിൻ വിജയിച്ചേക്കാമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ . ഇടതുപക്ഷം നേരിയ വിജയ പ്രതിഷ വച്ചുപുലർത്തുന്നമറ്റൊരു മണ്ഡലം മുൻമന്ത്രിയും മുതിർന്ന സി പി ഐ എം നേതാവുമായ എം എം മണി രണ്ടു തവണ മത്സരിച്ചു വിജയിച്ച ഉടുമ്പൻചോല നിയമസഭാ മണ്ഡലത്തിലാണ്. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രനായിരിന്നു ഇക്കുറി എൽ ഡി ഫിനായി കളത്തിലിറങ്ങിയത് .മണ്ഡലം നിലനിർത്താനാകുമെന്നു ഇടതു പക്ഷം കണക്ക് കൂട്ടുമ്പോഴും നേരിയ ഭൂരിപക്ഷമാണ് എൽ ഡി എഫ് പ്രതിഷിക്കുന്നത് .കഴിഞ്ഞ തവണ എം എം മണി 38000 ത്തിലധികം വോട്ടുകൾ നേടി വിജയിച്ച മണ്ഡലത്തിൽ ഇക്കുറി 2000 മുതൽ 3500 വോട്ടുകൾക്കെങ്കിലും എൽ ഡി എഫ് വിയയ്ക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. സംസ്ഥാനത്ത് എൽ ഡി എഫ് 80 സീറ്റ്റ് നേടി വിജയിക്കുകയാണെങ്കിൽ വിജയ സാധ്യത കണക്കാക്കുന്ന നിയസഭാമണ്ഡലങ്ങളുടെ പട്ടികയിൽ ഉടുമ്പഞ്ചോലയും ഇടുക്കിയും ഉൾപ്പെടുത്തിയിട്ടുണ്ട് . ഇടുക്കിയിൽ മത്സരം ഇരുമുന്നണികളും ഒപ്പത്തിനൊപ്പം കാഴ്ചവച്ചെങ്കിലും സാഹചര്യം യു ഡി എഫ് ന് ആനുകൂലമാണ് .
പീരുമേട്ടിൽ 200 മുതൽ 1000 വോട്ടിനെങ്കിലും സിപിഐ സ്ഥാനാർത്ഥി വിജയിക്കുമെന്ന് ഇടതുമുന്നണി നേരിയ പ്രതിഷ വച്ച് പുലർത്തുമ്പോൾ ദേവികുളത്തും തൊടുപുഴയിലും കനത്ത പരാജയം ഏറ്റു വാങ്ങേണ്ടിവരുമെന്നാണ് എൽ ഡി എഫ് കണക്ക് കൂട്ടൽ ഭൂപതിവ് നിയമ ഭേദഗതി , ദേശീയപാതയിലെ നിർമ്മാണ നിരോധനം ഏകവിളത്തോട്ടങ്ങൾ വനമായി മാറ്റാനുള്ള ഇടതുപക്ഷ നീക്കം റവന്യു ഭൂമിയിലെ വന വിജ്ഞാപനങ്ങൾ എല്ലാം ജില്ലയിൽ ഇടതുപക്ഷത്തിനെതിരെ ജനവികാരം ഇളക്കിവിടാൻ കരണമായന്നാണ് പൊതുവേ വിലയിരുത്തപെടുന്നത് . കൂടാതെ പ്രാദേശിക നേതാക്കളുടെ അഹങ്കാരവും ദാർഷ്ട്യവും അന്യായ സ്വത്ത് സമ്പാദനവും ജനങ്ങളെ ഇടതുപക്ഷ ചേരിവിടാൻ പ്രേരിപ്പിച്ചയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .സിപി ഐ ജില്ലാ നേതൃത്വത്തോടുള്ള എതിർപ്പുകൾ വ്യക്തമാക്കി മുതിർന്ന പാർട്ടിവിട്ടത് സിപിഎയെ യുടെ അടിത്തറ ഇളക്കിയിട്ടുണ്ട് . സി പി ഐ ക്ക് ഏറെ ജന സ്വാധീനം ഉണ്ടന്ന് വിശ്വസിക്കപ്പെടുന്ന തോട്ടമേഖല ഇത്തവണ അവരെ കൈവിട്ടതായാണ് മനസിലാക്കേണ്ടത് .തോട്ടങ്ങൾ വനമാകുമെന്ന് ഇടത് പ്രകടന പത്രിക തോട്ടമേഖലയിലാകെ ചർച്ചയാക്കാൻ കർഷക സംഘടനകൾക്കും യു ഡി എഫിനും കഴിഞ്ഞത് ഇടതുകോട്ടകളിൽ ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ട് .
ഇടതുസർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ തിരുമാനങ്ങളൂം ഭരണ വിരുദ്ധ നിലപടുകളും കഴിഞ്ഞ പാർലമെന്റ് ,തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഉണ്ടാക്കിയ അനുകൂല സാഹചര്യം മുതലാക്കാൻ കഴിഞ്ഞതായാണ് യു ഡി എഫ് വിലയിരുത്തുന്നത് . തദേശ തെരെഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് യു ഡി എഫ് ന് ജില്ലയിൽ ഉണ്ടാക്കിയത് . ഈ വിജയം അതേപടി നിയസഭ തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് യു ഡി എഫ് നേതാക്കളുടെ പ്രതീക്ഷ .ഏറ്റവും വാശിയേറിയ മത്സരം നടന്ന ഇടുക്കിയിൽ 10000 മുതൽ 15000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി റോയി കെ പൗലോസ് വിജയിക്കുമെന്ന് യു ഡി എഫ് പ്രതിഷ .യു ഡി എഫ് ന്റെ പ്രകടന പത്രികയിലെ വഹ്ദനങ്ങളും കർഷക സംഘടനകളുടെ യു ഡി എഫ് അനുകൂല തീരുമാനങ്ങളും ജില്ലയിൽ കാർഷിക മേഖലയാകെ യു ഡി എഫ് ലേക്ക് ആകര്ഷിക്കപെട്ടതായാണ് വിലയിരുത്തുന്നത് . ഡാമുകൾക്ക് ചൂറ്റും ബഫർസോൺ കൊണ്ടുവന്ന ജില്ലയുടെ ചുമതലക്കാരനായ മന്ത്രി റോഷി അഗസ്റ്റനെതിരെ കർഷകരുടെ വ്യാപക പ്രതിക്ഷേധം ,യു ഡി എഫ് ന് അനൂകൂലമായി മാറുമെന്ന് നേതാക്കൾ പ്രതീക്ഷവെക്കുന്നു .
തൊടുപുഴയിൽ പി ജെ ജോസഫിന്റെ പിന്മുറക്കാരനായി കളത്തിലിറങ്ങിയ മകൻ അപു ജോൺ ജോസഫ് മികച്ച വിജയം കൈവരിക്കുമെന്നും 30000 മുതൽ 35000 വരെ വോട്ടുകളുടെ ഭൂരിപക്ഷം അപുവിന് ലഭിച്ചേക്കാമെന്നാണ് കേരളാകോൺഗ്രസും യു ഡി എഫ് വും വിലയിരുത്തുന്നത് . തൊടുപുഴയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തെക്ക് പിന്തള്ളപ്പെടാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നുണ്ട് . ബി ജെ പി ക്കും ട്വന്റി ട്വന്റിക്കും വോട്ടു ബാങ്കുള്ള തൊടുപുഴയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ എൻ ഡി എ സ്ഥാനാർത്ഥി അഡ്വ. റോയി വാരികട്ടിനും ബി ജെ പി ക്കും സാധിച്ചിട്ടുണ്ട് . തൊടുപുഴയിൽ എൻ ഡി എ വോട്ടു ഷയർ വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് .
ഉടുമ്പൻചോല നിയമസഭാ മണ്ഡലത്തിൽ യു എഫ് സ്ഥാനാർത്ഥി അഡ്വ :സേനാപതി വേണുവിലൂടെ മണ്ഡലം തിരികെ പിടിക്കാനാകുമെന്ന് പ്രതീക്ഷയാണ് യുഡി ഫ് നുള്ളത്. 7000 മുതൽ 15000 വരെ ഭൂരിപക്ഷം ഉയർന്നേക്കാം മെന്ന് യു ഡി എഫ് പ്രതിഷ പുലർത്തുന്നുണ്ട് . ഏലം കർഷകർ ധാരാളമുള്ള ഉടുമ്പൻചോല നിയമ സഭ മണ്ഡലത്തിൽ സി എച് ആർ വിഷയത്തിൽ ഇടത് സർക്കാർ കൈകൊണ്ട കർഷക വിരുദ്ധ തീരുമാനങ്ങൾ കാർഷികമേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ യു ഡി എഫ് ന് സാധിച്ചതായാണ് വിലയിരുത്തപ്പെടുന്നത് .
ഭൂപ്രശ്ങ്ങൾകൊണ്ട് ശ്രദ്ധേയമായ മണ്ഡലമായ ദേവികുളത്ത് യു ഡി എഫ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വന്യജീവി ആക്രമണം ദേശീയപാതയിലെ നിർമ്മാണ നിരോധനം മൂന്നാർ അതോറിറ്റി 13 വില്ലേജുകളിലെ നിർമ്മാണ നിരോധനം അടക്കം കഴിഞ്ഞ പത്തു വർഷത്തിനിടെ 30 ലധികം ഉത്തരവുകളാണ് സംസ്ഥാന സർക്കാർ മണ്ഡലത്തിലെ ജനങ്ങൾക്കെതിരെ ഇറക്കിയിട്ടുള്ളത് . ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ പോലും കവർന്നെടുത്ത കരി നിയമങ്ങക്കെതിരെ കർഷകരും മറ്റുള്ളവരും വലിയ സമരങ്ങളും ചെറുത്ത് നിൽപ്പുകളും സംഘടിപ്പിച്ചപ്പോഴും ഇടത് പക്ഷവും എം എൽ എ യും പ്രതിഷേധക്കാരെ അരാഷ്ട്രീയ വാദികളായി ചിത്രീകരിച്ചു സ്വന്തം സർക്കാരിന്റെ മനുഷത്വ വിരുദ്ധ ചെയ്തികൾക്ക് കുടപിടിക്കുകയാണ്‌ണ്ടത്. കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ മണ്ഡലത്തിൽ ജനരോഷം തെരെഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് .7000 മുതൽ 12000 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥി എഫ് .രാജ ദേവികുളത്ത് വിജയിക്കുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം പറയുന്നത്.
പീരുമേട്ടിൽ 8000 മുതൽ 15000 വരെ വോട്ടുകൾക്ക് യു ഡി എഫ് ലെ സിറിയക്ക് തോമസ് വിജയിക്കുമെന്ന് യു ഡി എഫ് കണക്ക് കൂട്ടുന്നു സി പി ഐ ജില്ലാസെക്രട്ടറി കൂടിയ ഇടത് സ്ഥാനാർത്ഥിക്ക് അനൂകൂല ഘടകം ഒന്നും തന്നെ മണ്ഡലത്തിൽ രൂപപെട്ടില്ലന്നുമാത്രമല്ല സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ പ്രതികൂലമായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത് .
എൻ ഡി എ ഈ തെരെഞ്ഞെടുപ്പിൽ ഇടുക്കിയിൽ വോട്ട് ഷെയർ വർദ്ധിപ്പമെങ്കിലും ഇടുക്കി പീരുമേട് ഉടുമ്പൻചോല മണ്ഡലങ്ങൾ കാര്യമായ നേട്ടം ഉണ്ടാകാനിടയില്ല.ദേവികുളത്ത് സി പി ഐ എം വിട്ടു വന്ന മുൻ എം എൽ എ എസ് രാജേന്ദ്രൻ ബിജെപി ക്യാമ്പുകളിൽ ആദ്യഘട്ടം ഉണ്ടാക്കിയ പ്രതിഷക്ക് പിന്നീട് മങ്ങലേൽപ്പിക്കുകയാണുണ്ടാക്കിയത്. ബിജെപി നേതൃത്വം പ്രതീഷിച്ച മുന്നേറ്റം ദേവികുളത്ത് ഉണ്ടാക്കാനാകില്ലെന്നാണ് വിലയിരുത്തൽ .ബിജെപി എ ക്‌ളാസ് മണ്ഡലമായി കണക്കുന്ന ദേവികുളത്ത് നിലവിലെ വോട്ട് ഷെറിൽ വർധന ഉണ്ടായാൽ അത് സി പി ഐ വിട്ടുവന്ന ഗുരുനാഥനിലൂടെ ആകുമെന്നാണ് ബി ജെ പി നേതൃത്വം പറയുന്നത് . ഇടമക്കുടിയിലും കുറ്റിയാർവാലിയിലും മാത്രമേ രാജേന്ദ്രൻ ഘടകം പ്രവർത്തികമായിട്ടൊള്ളു എന്നാണ് വിലയിരുത്തപ്പെടുന്നത് .ദേവികുളത്ത് ബിജെപി വോട്ട് ഷെയർ വർദ്ധിക്കാനായില്ലങ്കിൽ എസ് രാജേന്ദ്രന്റെ രാഷ്ട്രീയ ഭാവി തുലാസിലാകും .
അഞ്ചു മണ്ഡലത്തിലെ ഇടത് പക്ഷത്തിന്റെ പരാജയങ്ങൾ വോട്ട് ഷെയർ സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാനകമ്മറ്റിക്ക് കൈമാറിയിട്ടുണ്ട്. . ഇടുക്കി ഉടുമ്പൻചോല സീറ്റുകൾ നിലനിർത്തുമെന്നാണ് റിപ്പോർട്ടിൽ ഉള്ളത് .തെരഞ്ഞെടുപ്പിന് ശേഷമുള്ള എൽ ഡി എഫ് ക്യാമ്പുകൾ മൗനത്തിലായപ്പോൾ യു എഫ് ക്യാബുകൾ പ്രതീക്ഷയുടെ കൊടുമുടിയിലാണ് .