രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേർക്ക് കോവിഡ് 1,038 പേര് മരിച്ചു

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്

0

ഡൽഹി :രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം പേർക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു.2,00,739 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. ഇതിന് മുമ്പ് അമേരിക്കയിൽ മാത്രമാണ്​ പ്രതിദിനം രണ്ടുലക്ഷം കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്തത്​.

ലക്ഷം പേരിൽ കോവിഡ് റിപ്പോർട്ട്​ ചെയ്​ത ശേഷം 21 ദിവസങ്ങൾക്ക്​ ശേഷമാണ്​ അവിടെ രണ്ട്​ ലക്ഷം കേസുകളിലെത്തിയത്​. അതേസമയം 93,528 പേർ രോഗമുക്തി നേടി.കഴിഞ്ഞ ദിവസവും രാജ്യത്ത്​ മരണസംഖ്യ 1000 കവിഞ്ഞു. 1038 മരണമാണ്​ ബുധനാഴ്ച രേഖപ്പെടുത്തിയത്​. ഒക്​ടോബർ രണ്ടിന്​ ശേഷം രാജ്യത്തെ​ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്​.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,00,739 പുതിയ കേസുകളും 93,528 ഡിസ്ചാർജുകളും 1,038 മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

ആകെ കേസുകൾ: 1,40,74,564
ആകെ വീണ്ടെടുക്കൽ: 1,24,29,564
സജീവ കേസുകൾ: 14,71,877
മരണസംഖ്യ: 1,73,123

ആകെ വാക്സിനേഷൻ: 11,44,93,23

You might also like

-