മനുഷ്യമഹാശൃംഖലക്കിടെ ഞരമ്പ് മുറിച്ച് ആര്‍.എസ്.എസ്സ് പ്രവര്‍ത്തകന്‍റെ ആത്മഹത്യാ ശ്രമം

ആത്മഹത്യ ശ്രമത്തിനിടെ ഇയാളുടെ കൈ ഞരമ്പ് പൂർണമായും മുറിഞ്ഞു

0

പൗരത്വ നിയമഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലക്കിടെ ഞരമ്പ് മുറിച്ച് ആര്‍.എസ്.എസ്സ് പ്രവര്‍ത്തകന്‍റെ ആത്മഹത്യാ ശ്രമം. കൊല്ലാം രണ്ടാംകുറ്റി സ്വദേശി അജോയി ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ യുവാവിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. വന്ദേമാതരം വിളിച്ചു കൊണ്ടാണ് അജോയി മാത്യു മനുഷ്യശൃംഖലക്കിടയിലേക്ക് തള്ളിക്കേറിയത്. ആത്മഹത്യ ശ്രമത്തിനിടെ ഇയാളുടെ കൈ ഞരമ്പ് പൂർണമായും മുറിഞ്ഞു. ഉടൻ തന്നെ പൊലീസ് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

You might also like

-