നാദാപുരത്ത് രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. കുട്ടികൾ മരിച്ചു

ഫാത്തിമ റൗഹ(3) മുഹമ്മദ് റസ് വിൻ(3) എന്നിവരാണ് മരിച്ചത്. നാദാപുരം പേരോട് സ്വദേശി സുവിനയാണ് കുട്ടികളുമായി കിണറ്റിൽ ചാടിയത്.

0

കോഴിക്കോട്: നാദാപുരത്ത് രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. കുട്ടികൾ ഇരുവരും മരിച്ചു. യുവതിയെ രക്ഷപ്പെടുത്തി. നാദാപുരം പേരോട് ആണ് സംഭവം. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.കുട്ടികൾ മരിച്ചു. ഫാത്തിമ റൗഹ(3) മുഹമ്മദ് റസ് വിൻ(3) എന്നിവരാണ് മരിച്ചത്. നാദാപുരം പേരോട് സ്വദേശി സുവിനയാണ് കുട്ടികളുമായി കിണറ്റിൽ ചാടിയത്. നാട്ടുകാർ രക്ഷപ്പെടുത്തിയ സുവിനയെ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം പേരോട് മഞ്ഞാമ്പ്രത്ത് റഫീഖിന്‍റെ ഭാര്യയാണ് സുവീന

ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം നടക്കുന്നത്. സുവിന കുട്ടികളെ ആദ്യം കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് താനും ചാടുകയാണെന്ന് സ്വന്തം വീട്ടിലേക്ക് വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. പിന്നീട് സുവിനയും കിണറ്റിലേക്ക് ചാടുകയായിരുന്നു. സുവിനയുടെ വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് ഭര്‍തൃവീട്ടുകാര്‍ എത്തിയപ്പോള്‍ സുവിന കിണറിന്‍റെ പടവില്‍ കയറി ഇരിക്കുന്നതാണ് കണ്ടത്. പിന്നീട് ഫയര്‍ഫോഴ്സും നാട്ടുകാരുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു

You might also like