രാജ്യത്തെ കോവിഡ് കേസ്സുകളിൽ 60 ശതമാനവും കേരളത്തിൽ രണ്ടാം തരംഗം അവസാനിച്ചിട്ടില്ല

മഹാരാഷ്‌ട്ര(14.02%) കർണാടക(14.2%), തമിഴ്‌നാട്(4.27%) ആന്ധ്രാപ്രദേശ്(3.17%) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ സജീവ കേസുകളുടെ കണക്കുകൾ. രാജ്യത്ത് 54% പേർ ഒരു ഡോസും 16% പേർ 2 ഡോസും വാക്‌സീൻ സ്വീകരിച്ചതായും കേന്ദ്രം അറിയിച്ചു

0

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഒരാഴ്‌ച്ചയിലെ കോവിഡ്കേസുകളിൽ പകുതിയിലധികവും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനം അതീവ ജാഗ്രത തുടരണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരാഴ്‌ച്ചത്തെ കണക്കുകളിൽ 69 ശതമാനം രോഗകളും കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സജീവ കേസുകൾ ഒരുലക്ഷത്തിലേറെയുള്ള ഏക സംസ്ഥാനം കേരളമാണ്. അതിൽ ആകെ കേസുകളിൽ 59 ശതമാനവും കേരളത്തിലാണ്. മഹാരാഷ്‌ട്ര(14.02%) കർണാടക(14.2%), തമിഴ്‌നാട്(4.27%) ആന്ധ്രാപ്രദേശ്(3.17%) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ സജീവ കേസുകളുടെ കണക്കുകൾ. രാജ്യത്ത് 54% പേർ ഒരു ഡോസും 16% പേർ 2 ഡോസും വാക്‌സീൻ സ്വീകരിച്ചതായും കേന്ദ്രം അറിയിച്ചു.

10 ശതമാനത്തിനു മേൽ പോസിറ്റിവിറ്റിയുള്ള 39 ജില്ലകളുണ്ട്. ഇതിലേറെയും കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിൽ ഇന്നലെ 32,097 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 188 മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ടിപിആർ 18ന് മുകളിലാണ്.

രാജ്യത്ത് പ്രായപൂർത്തിയായവരിൽ 16 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനും സ്വികരിച്ചു.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് മാസത്തിൽ മാത്രം 18.38 കോടി ഡോസ് വാക്സിൻ നൽകിയതായി രാജ്യത്തെ വാക്സിനേഷൻ ഡ്രൈവിനെക്കുറിച്ച് സംസാരിക്കവെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. ഒരു ദിവസം ശരാശരി 59.29 ലക്ഷം ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. അവസാന ആഴ്ചയിൽ പ്രതിദിനം 80 ലക്ഷത്തിലധികം ഡോസുകൾ നൽകാനായെന്നും അദ്ദേഹം പറഞ്ഞു.

സിക്കിം, ദാദ്ര നാഗർ ഹവേലി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മുതിർന്നവരിൽ 100 ശതമാനം പേർക്കും കുത്തിവെപ്പ് നൽകി. സിക്കിമിൽ ജനസംഖ്യയുടെ 36 ശതമാനവും ദാദ്ര നഗർ ഹവേലി 18 ശതമാനവും ഹിമാചൽ പ്രദേശിൽ 32 ശതമാനവും പേർക്കും രണ്ടാമത്തെ ഡോസ് വാക്സിൻ നൽകിയതായി രാജേഷ് ഭൂഷൺ വ്യക്തമാക്കി. ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള കേരളത്തെയാണ് ഈ ഘട്ടത്തിൽ കൊറോണ എറ്റവും അധികം ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്‌ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും 10,000 മുതൽ ഒരു ലക്ഷം വരെ സജീവ കേസുകളുണ്ടെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.

You might also like