ആരോഗ്യമന്ത്രി പരാജയമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ രാധാകൃഷ്ണൻ

നല്ല മന്ത്രി നേരത്തെ ഉണ്ടായിരുന്നു. ആരോഗ്യമന്ത്രിയുടെ ശ്രമം മാധ്യമ ശ്രദ്ധ നേടാനെന്നും വിമർശനം. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പൊതുജന മദ്ധ്യത്തിൽ അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല.ആശുപത്രിയിൽ കേവലം രണ്ട് ഡോക്ടർമാർ മാത്രമേ OP നടത്തിയുള്ളൂ എന്നു പ്രചരിപ്പിച്ചത് ഡോക്ടർമാരെയും ആരോഗ്യ സ്ഥാപനത്തെയും അവഹേളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ. 6 ഡോക്ടർമാർ ഒ പി യിലും ഒരു ഡോക്ടർ മെഡിക്കൽ ബോർഡ് കൂടുന്നതിനും രണ്ട് ഡോക്ടർമാർ കോടതി ഡ്യൂട്ടിയിലും ഒരു ഡോക്ടർ റൗൺസിലുമാണ് ഉണ്ടായിരുന്നത്.

0

കൊച്ചി| സംസ്ഥാനത്തെ ആരോഗ്യമന്ത്രി പരാജയമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ രാധാകൃഷ്ണന്‍. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ്, മന്ത്രിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഡോ രാധാകൃഷ്ണന്‍ പറഞ്ഞു. ‘നേരത്തെ നല്ല മന്ത്രിയുണ്ടായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയമായ നേട്ടം ഉണ്ടാക്കാനുള്ള പ്രവണത അംഗീകരിക്കാനാവില്ല. ആശുപത്രിയില്‍ പത്ത് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. അവരൊക്കെ ജോലിയില്‍ ആയിരുന്നു. എന്നിട്ടും രണ്ട് ഡോക്ടര്‍മാര്‍ മാത്രമേ ഒപി നടത്തിയിള്ളു എന്ന തെറ്റായ പ്രചാരണമാണ് മന്ത്രി നടത്തിയത്. ഡോക്ടര്‍മാരെയും ആരോഗ്യ സ്ഥാപനത്തെയും അവഹേളിക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. ആറ് ഡോക്ടര്‍മാര്‍ ഒപിയിലും രണ്ട് പേര്‍ കോടതി ഡ്യൂട്ടിയിലും ഒരു ഡോക്ടര്‍ മെഡിക്കല്‍ ബോര്‍ഡ് കൂടുന്നതിനും മറ്റൊരു ഡോക്ടര്‍ റൗണ്ട്‌സിലുമായിരുന്നു. ആശുപത്രിയിലെ ഡ്യൂട്ടിക്കിടയില്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനു പുറമേയുള്ള ഉത്തരവാദിത്തങ്ങളുമുണ്ട്. ഈ കാര്യം മന്ത്രി മറച്ചു വെച്ചാണ് മാധ്യമങ്ങളോട് സംസാരിച്ചത്’, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ആരോപിച്ചു.

” മരുന്ന് വാങ്ങാന്‍ പറ്റുന്ന സംവിധാനങ്ങള്‍ നിലവിലില്ല. ആവശ്യത്തിനുള്ള മരുന്നുകള്‍ കാരുണ്യ ഫാര്‍മസികളില്‍ ലഭ്യമല്ല. ഈ കാര്യങ്ങളെല്ലാം നന്നായി അറിയാവുന്ന മന്ത്രി കൈയ്യടി നേടുന്നതിനാണ് ഇതൊന്നും പറയാത്തത്. ആശുപത്രി സൂപ്രണ്ടിനെ മാധ്യമ വിചാരണയ്ക്ക് ഇട്ടു കൊടുത്ത് വ്യക്തിഹത്യ ചെയ്തത് ഈ മേഖലയിലെ പരിമിതികള്‍ മറച്ചു വെക്കുന്നതിനു വേണ്ടി കൂടിയാകാം. ഒരു ഡോക്ടര്‍ മാത്രമുള്ള നാല് സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഉള്ളത്. വളരെ കുറച്ച് തസ്തികകള്‍ വെച്ച് താങ്ങാവുന്നതില്‍ കൂടുതല്‍ ഭാരം ഏല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.” എല്ലാ കാര്യങ്ങള്‍ക്കും ഡോക്ടര്‍മാരെ പഴിചാരി പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടരുത്. യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുകയാണ് വേണ്ടതെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

You might also like

-