ഇടുക്കി ഡാമിന്റെ 5 ഷട്ടറുകളും ഉയർത്തി .പാംബ്ല മാട്ടുപ്പെട്ടി ഡാമുകളും തുറന്നു .

പനംകുട്ടി ,പാംബ്ല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നതിനാലും (നിലവിലെ ജലനിരപ്പ് - 253 മീറ്റർ, പരമാവധി ജലനിരപ്പ് - 253 മീറ്റർ) ജൂലൈ 14 മുതൽ മുൻകരുതൽ എന്ന നിലയിൽ പാംബ്ല ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി പരമാവധി 750 ക്യുമെക്സ് വരെ ജലം ഒഴുക്കുന്നുണ്ട്.

0

ചെറുതോണി | ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാൽ ചെറുതോണി വൈകിട്ട് 5.00 മണി മുതൽ ചെറുതോണി ഡാമിന്റെ 1, 5 എന്നീ ഷട്ടറുകൾ 40 സെന്റിമീറ്റർ വീതവും, 2, 3 4 എന്നീ ഷട്ടറുകൾ 120 സെന്റീമീറ്റർ വീതവും ഉയർത്തി ആകെ 300 ക്യുമെക്സ് വരെ ജലം അണക്കെട്ടിൽ നിന്നും പുറംതള്ളുന്നത് . പെരിയാറിലേക്ക് കൂടുതൽ ജലം ഒഴുകി എത്താൻ തുടങ്ങിയതോടെ ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്നു ജില്ലാഭരണകൂടം അറിയിച്ചു .

Mullaperiyar Dam

08-08-2022
5.00 PM

Level =139.40 ft

Tunnel Discharge
Current = 2144 cusecs

Surplus Discharge increased to 7246 cusecs from 5.00 pm

Inflow
Average =10407 cusecs
Current = 11944 cusecs

Storage = 6974.8 Mcft

Shutter opening details
V2=90 cm
V3=90 cm
V4=90 cm
V7=90 cm
V8=90 cm
V9=90 cm
V1=90 cm
V5=90 cm
V6=90 cm
V10=90cm

പനംകുട്ടി ,പാംബ്ല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നതിനാലും (നിലവിലെ ജലനിരപ്പ് – 253 മീറ്റർ, പരമാവധി ജലനിരപ്പ് – 253 മീറ്റർ) ജൂലൈ 14 മുതൽ മുൻകരുതൽ എന്ന നിലയിൽ പാംബ്ല ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി പരമാവധി 750 ക്യുമെക്സ് വരെ ജലം ഒഴുക്കുന്നുണ്ട്.ഇന്നലെ മുതൽ ചെറുതോണി ഡാമിൽ നിന്നുളള അധികജലം തുറന്നു വിട്ടിരിക്കുന്നതിനാലും കല്ലാർകുട്ടി ഡാമിൽ നിന്നും തുടർച്ചയായി അധിക ജലം ഒഴുക്കി വിടുന്നതിനാലും ഇന്ന് (8) വൈകിട്ട് 5.00 മണി മുതൽ മുൻകരുതൽ എന്ന നിലയിൽ പാംബ്ല ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി പരമാവധി 1500 ക്യുമെക്സ് വരെ ജലം ഒഴുക്കിവിടുമെന്നു ഇടുക്കി ജില്ലാകളക്ടർ അറിയിച്ചു .

IDUKKI RESERVOIvR FRL: 2403.00ft
MWL : 2408.50ft

Water Level : 2386.18ft⬆️
Live Storage:1178.481MCM(80.74%)

Gross Inflow/3hr: 8.642MCM

Net Inflow/3hr:4.965MCM

Spill /3hrs : 2.181MCM

PH Discharge/3hr: 1.4814MCM

Generation / 3hr : 2.211MU

Weather status: moderate rain

Alert status : Red
Gate opening status

Gate Nos. .2,3&4 opened @100cm and gate No.1&5 @40cm
Release @260Cumecs

വൃഷ്ടിപ്രദേശത്തു മഴ കനത്തതോടെ മൂന്നാർ മാട്ടുപ്പെട്ടി ഡാമിന്റെ 3 സ്പിൽവെ ഷട്ടറുകൾ ഇന്ന് (08-08.22) 4.00 മണി മുതൽ 70 സെ.മീ വീതം തുറന്നും അണക്കെട്ടിൽ നിന്നും പരമാവധി 112 ക്യുമക്സ് വരെ ജലം പുറത്തേക്കൊഴുകൊഴുകുന്നുണ്ട് . മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർപെരിയാർ എന്നീ മേഖലകളിലുള്ളവർക്ക് അതീവ ജാഗ്രതാ പാലിക്കണം കെ എസ് ഇ ബി അറിയിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ അധിക അളവിൽ ഉയർത്തി പെരിയാർ നദിയിലേക്ക് ജലമൊഴുക്ക് വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും തീരദേശ മേഖലകളിലെ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് അധികൃതർ അറിയിച്ചു. വണ്ടിപ്പെരിയാർ വള്ളക്കടവ് തീരദേശ മേഖലകളിലാണ് വെള്ളം കയറുമെന്ന സംശയമുള്ളത്.
കഴിഞ്ഞ ഒരാഴ്ച്ചയായി പെയ്തു വരുന്ന ശക്തമായ മഴയെ തുടർന്ന് മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പ് നിലനിർത്തുന്നതിനാണ് അധിക ജലം പെരിയാർ നദിയിലൂടെ ഒഴുക്കിവിടാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നു ദിവസമായി നടത്തി വരുന്നത്. 10 ഷട്ടറുകളും 30 സെ.മീ. ആണ് ആദ്യം ഉയർത്തിയിരുന്നത്. പിന്നീട് ഇത് 60 സെ.മീ. ആക്കി. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ എല്ലാ ഷട്ടറുകളും 60 സെ.മീ. ഉയർത്തി 4957.00 ക്യുസെക്സ് ജലം പുറത്തു വിടുന്ന സാഹചര്യമാണുള്ളത്. പെരിയാർ നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വള്ളക്കടവിൽ വീടുകളിൽ വെള്ളം കയറിയ സ്ഥലങ്ങൾ വാഴൂർ സോമൻ എംഎൽഎ സന്ദർശിച്ചു. കൂടുതൽ വിടുകളിലേക്ക് വെള്ളം കയറുന്നതോടെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് തീരദേശവാസികളെ മാറ്റുന്നതിനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും വാഴൂർ സോമൻ എംഎൽഎ, ഇടുക്കി ആർഡിഒ എംകെ ഷാജി എന്നിവർ തീരദേശ മേഖലകളിൽ സന്ദർശനം നടത്തി ജനങ്ങളോട് അഭ്യർത്ഥിച്ചു.

ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെങ്കിലും നിലവിൽ ആരും ക്യാമ്പുകളിലേക്ക് മാറിയിട്ടില്ല. എല്ലാവരും തന്നെ ബന്ധുവീടുകളിലേക്കാണ് നിലവിൽ മാറിയിട്ടുള്ളത്. എന്നാൽ വെള്ളം കയറുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയേക്കും. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതായി പീരുമേട് തഹസിൽദാർ കെ എസ് വിജയലാലും അറിയിച്ചു.

വൃഷ്ടി പ്രേദേശങ്ങളിൽ മഴ തുടരുകയും ഡാമിൽ നിന്നുമുള്ള ജലം കൂടുതലായി പുറത്തുവിടുകയും ചെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്നത് തള്ളിക്കളയാനാകില്ല. അതിനാൽ കനത്ത ജാഗ്രതയിൽ എല്ലാവിധ മുന്നൊരുക്കങ്ങളുമായി പൂർണ്ണ സജ്ജരാണ് ജില്ലാ ഭരണകൂടം. വണ്ടിപ്പെരിയാർ വള്ളക്കടവ് ഗവ: ട്രൈബൽ ഹൈസ്കൂളിലും വണ്ടിപ്പെരിയാർ ഗവ: യുപി സ്കൂളിലുമുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ സജീകരിച്ചിരിക്കുന്നത്. റവന്യു, എൻഡിആർഎഫ് സംഘങ്ങൾ തീരദേശ മേഖലകളിൽ ക്യാമ്പ് ചെയ്യുന്നുമുണ്ട്.

You might also like

-