മര്യാദയ്ക്കിരുന്നില്ലെങ്കില്‍ നിയമം കൈയിലെടുക്കേണ്ടി വരും ഫോറസ്റ്റ്കാര്‍ പൊലീസ് ചമയേണ്ട , എം എം മണി

ഫോറസ്റ്റ്കാര്‍ പൊലീസ് ചമയേണ്ടെന്നും പുരവെച്ച് താമസിക്കുന്ന സ്ഥലത്ത് കയ്യേറാന്‍ വന്നാല്‍ കൈകാര്യം ചെയ്യും. പൊലീസ് തങ്ങള്‍ക്ക് പുല്ലാണെന്നും പിന്നെയാണോ ഫോറസ്‌റ്റെന്നും എം എം മണി ചോദിച്ചു ഭീഷണി

ഇടുക്കി | വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനുമെതിരെ ഭീഷണിയുമായി മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എംഎം മണി. മര്യാദയ്ക്കിരുന്നില്ലെങ്കില്‍ നിയമം കൈയിലെടുക്കേണ്ടി വരുമെന്നാണ് ഭീഷണി പ്രസംഗം. ഫോറസ്റ്റ്കാര്‍ പൊലീസ് ചമയേണ്ടെന്നും പുരവെച്ച് താമസിക്കുന്ന സ്ഥലത്ത് കയ്യേറാന്‍ വന്നാല്‍ കൈകാര്യം ചെയ്യും. പൊലീസ് തങ്ങള്‍ക്ക് പുല്ലാണെന്നും പിന്നെയാണോ ഫോറസ്‌റ്റെന്നും എം എം മണി ചോദിച്ചു ഭീഷണി. വീട് വച്ച് താമസിക്കുന്ന സ്ഥലം കയ്യേറാന്‍ നോക്കേണ്ടെന്നാണ് ഭീഷണി
ഇടുക്കി കഞ്ഞിക്കുഴിയില്‍ റവന്യൂ ഭൂമി വനംവകുപ്പ് കയ്യടക്കുന്നു എന്ന് ആരോപിച്ച് കര്‍ഷക സംഘം റേഞ്ച് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എം മണി.

കഞ്ഞിക്കുഴി മേഖലയില്‍ വനംവകുപ്പ് നടത്തുന്ന കുടിയിറക്കല്‍ നീക്കങ്ങള്‍ക്കെതിരെയായിരുന്നു എം എം മണിയുടെ പ്രതികരണം. ‘മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ, വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം. തങ്ങള്‍ വീട്ടില്‍ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്’, എം എം മണി പറഞ്ഞു.

താമസിക്കുന്ന സ്ഥലം 150 വര്‍ഷം മുന്‍പ് വനമായിരുന്നു എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. കൃഷിക്കാര്‍ കൃഷി ചെയ്യുന്നിടത്തോ, പുഴയോരത്തോ, താമസ സ്ഥലത്തോ ഇദ്യോഗസ്ഥര്‍ പിടിച്ചുകയറാന്‍ വന്നാല്‍ അവിടെവെച്ച് നേരിടും. അത്തരം സാഹചര്യങ്ങളില്‍ നിയമം മണ്ണാങ്കട്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അത്തരമൊരു സാഹചര്യം ഒരുക്കരുതെന്നും എം എം മണി പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശനെതിരെയും എം എം മണി വിമര്‍ശനം ഉന്നയിച്ചു. വി ഡി സതീശന്‍ തിരുവനന്തപുരത്ത് ഇരുന്നാല്‍ മതിയെന്നും ‘ഉമ്മാക്കി’ കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും മണി പറഞ്ഞു. തങ്ങളെ അടിച്ചാല്‍ തങ്ങളും തിരിച്ചടിക്കും. മാധ്യമങ്ങള്‍ ചുറ്റുമുള്ളതുകൊണ്ട് അതിനപ്പുറം കാര്യങ്ങള്‍ കടത്തി പറയുന്നില്ലെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.വി ഡി സതീശന്‍വന്നതിന്റെ ഉദ്ഘാടനമാണെങ്കില്‍ ഞങ്ങളും കാണിച്ചുതരാം. വി ഡി സതീശന്‍ അവിടെയിരിക്കും. നിന്നെയെല്ലാം ഞങ്ങളിവിടെ വഴിയേ നേരിടും. വി ഡി സതീശന്റെ ഉമ്മാക്കി ഇങ്ങോട്ട് വേണ്ട’. എം എം മണികൂട്ടിച്ചേർത്തു .

You might also like

-