പ്രിയങ്ക ഗാന്ധി എംപിയുടെ സെക്രട്ടറിയെന്ന വ്യാജേന നിരവധി പേർക്ക് വ്യാജ ഫോണ്‍ കോള്‍ ,ഷാഫിക്കും ഡീൻ കുര്യാക്കോസിനും ഉന്നതപദവി ..?
. കോടികളാണ് പ്രതിഫലമായി ചോദിച്ചത്. മന്ത്രിസഭാ പുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനവുമായിട്ടാണ് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ഡൽഹിയിൽ നിന്ന് ഫോൺവിളിയെത്തിയത്.
തിരുവനന്തപുരം| പ്രിയങ്ക ഗാന്ധി എംപിയുടെ സെക്രട്ടറിയെന്ന വ്യാജേന നിരവധി പേർക്ക് വ്യാജ ഫോണ്‍ കോള്‍. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പിനൊരുങ്ങുന്നത്. ഷാഫിക്കും ഡീൻ കുര്യാക്കോസിനും വിളിയെത്തിയിരുന്നു. ഇരുവർക്കും ഉന്നത പദവികളാണ് വാഗ്ദാനം നൽകിയത്. സംഭവത്തിൽ പ്രിയങ്കയുടെ സെക്രട്ടറി ഡി എസ് രാജ്കുമാര്‍ പരാതി നൽകിയിരിക്കുകയാണ്. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡി.ജി.പിക്കും വയനാട് എസ്.പിക്കും നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്ന ത്.
ഇന്നലെ എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോളെത്തിയിരുന്നു. കോടികളാണ് പ്രതിഫലമായി ചോദിച്ചത്. മന്ത്രിസഭാ പുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനവുമായിട്ടാണ് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ഡൽഹിയിൽ നിന്ന് ഫോൺവിളിയെത്തിയത്. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർസെൽ അന്വേഷണം തുടങ്ങി. അന്വേഷണം നടക്കുന്ന വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഇല്ലെന്ന നിലപാടിൽ ആണ് വിദ്യ ബാലകൃഷ്ണൻ. വാട്സ്ആപ്പ് കോൾ ആയിരുന്നു ലഭിച്ചത്. ഡൽഹിയിൽ നിന്നാണ് വിളിക്കുന്നത് എന്നാണ് പറഞ്ഞതെന്നും വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു.