മുന്നാറിൽ മലയിടിഞ്ഞു വീണു …69 വിനോദസച്ചരികൾ കുടുങ്ങി പ്ലം ജൂഡി റിസോർട്ട് അടച്ചുപൂട്ടാൻ ഉത്തരവ് .

റിസോർട്ടിനെ സമീപമുള്ള റോഡ് മലവെള്ളപ്പാച്ചലിൽ തകർന്നതിനെ തുടർന്ന് റിസോർടിന് പുറം ലോകവുമായുള്ള ബന്ധം താറുമാറായി 69 വിനോദ സഞ്ചാരികളിൽ19 പേര് വിദേശായിയാരാണ് റിസോർട്ടിന് സമീപം മലയിടിഞ്ഞു വീണ് ഒറ്റപ്പെട്ടിട്ടും

0

മൂന്നാർ : മലയിടിഞ്ഞു വീണതിനെ തുടർന്ന് മൂന്നാർ പള്ളിവാസലിലെ പ്ലംജൂഢി റിസോർട്ടിൽ 69 വിനോദസഞ്ചാരികൾ പുറത്തുവരാനാവാതെ കുടുങ്ങി റിസോർട്ടിനെ സമീപമുള്ള റോഡ് മലവെള്ളപ്പാച്ചലിൽ തകർന്നതിനെ തുടർന്ന് റിസോർടിന് പുറം ലോകവുമായുള്ള ബന്ധം താറുമാറായി 69 വിനോദ സഞ്ചാരികളിൽ19 പേര് വിദേശായിയാരാണ് റിസോർട്ടിന് സമീപം മലയിടിഞ്ഞു വീണ് ഒറ്റപ്പെട്ടിട്ടും സഞ്ചാരികളെ പുറം ലോകത്തെത്തിക്കാത്ത ആരും അറിയാത്ത പ്രശനം രഹസ്യമായി വെക്കാനാണ് ഉടമ ശ്രമിച്ചത് കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടസഞ്ചാരികൾ
പോലീസിൽ വിവര അറിയിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്

റിസോർട്ടിൽ അകപ്പെട്ട സഞ്ചാരികളെ രക്ഷപെടുത്താൻ സൈന്യം എത്തിയിട്ടുണ്ട് മൂന്നാർ പള്ളിവാസലിൽ മലയിടുക്കിൽ ഒട്ടും സുരക്ഷിതമല്ലത്ത സ്ഥലത്താണ് വിവാദ നിർമ്മിച്ച പ്ലംജൂഢി റിസോർട്ട് നിർമ്മിച്ചിട്ടുള്ളത് കഴിഞ്ഞവർഷം ഈ റിസോർട്ടിനെ സമീപം പാറ അടർന്നുവീണു അപകടം ഉണ്ടായിരുന്നു .ഇതേ തുടർന്ന് റീസോർട്ട് അടച്ചുപൂട്ടാൻ ജില്ലാഭരണകൂടം ഉത്തരവിട്ടിരുന്നു , അപകട സ്ഥതകണ്ടു വീണ്ടു ജില്ലാഭരണകൂടം റീസോർട്ട് അടച്ചുപൂട്ടാന് വീണ്ടും ഉത്തരവിട്ടിരിക്കുകയാണ്, ഇന്നലെയുണ്ട മണ്ണിടിച്ചലിൽ റീസോട്ടിലേക്കുള്ള റോഡ് പൂര്ണമായും . ഒലിച്ചുപോയി

.അതേസമയം മൂന്നാർ മേഖലയിലെ വിനോദസഞ്ചാരം താത്കാലികമായി നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടും ഇത് അവഗണായിച്ച വിനോദസഞ്ചാരികളെ ഇപ്പോഴു താമസിപ്പിച്ചുവരികയാണ് .

ഇന്നലെ രാത്രിയിൽ പകലുമായി റിസോർട്ടിന്റെ സമീപം മണ്ണിടിഞ്ഞു വീഴാൻ ആരംഭിച്ചിരുന്നു ഈ സമയത് ആളുകളെ മാറ്റി പാർപ്പിക്കുന്നതിനു പകരം പുറത്തു സംഭവിച്ചതൊന്നു സഞ്ചാരികളറിയാതെ മറച്ചുവച്ചതാണ് പ്രശനങ്ങൾക്ക് കാരണം പുലർച്ചെ ആയപ്പോഴേക്കും റിസോർട്ടിലേക്കുള്ള റോഡ് പൂർണ്ണമായ്‌ തകർന്നിരുന്നു അതുകൊണ്ട് ആർക്കും പുലർത്തുപോകാൻ കഴിയാതാവുകതയും വിദേശസഞ്ചാരികൾ താങ്കളുടെ ഏംബസിയുമായി ബന്ധപെടുകയു ചയ്തു

റിസോർട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളുമായി ദേവികുളം സബ് കലക്റ്റർ ആശയവിനിമയം നടത്തുന്നു

സഞ്ചാരികളിൽ പലരും പോലീസ് കൺട്രോൾ റൂമുമായും ബന്ധപെടുകയുണ്ടായി കെ എസ് ഇ ബി നിർമ്മിച്ച റോഡാണ് റിസോർട്ട് ഉടമകൈയേറി ഉപയോഹിച്ചു വരുന്നത് ഈ റോഡ് 500മീറ്ററോളം മലവെള്ളപ്പാച്ചലിൽത്തകർന്നു

അതേസമയം റിസോർട്ടിൽ കുടുങ്ങിയ സഞ്ചാരികൾ എല്ലാവരും സുരക്ഷിതരാണെന്ന് സബ് കളക്‌ടർപറഞ്ഞു ആർമിയും ഫെയർ ഫോഴ്‌സും പോലീസും സ്ഥത്തെത്തിയിട്ടുണ്ട് മഴകുറഞ്ഞാൽ മുഴുവൻ പേരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മറ്റും ഭയപ്പെടേണ്ടതില്ലന്നു സബ് കളക്‌ടർ പറഞ്ഞു

You might also like

-