ആലുവയില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതൽ പേരെ മാറ്റി പാർപ്പിക്കും ബലിതർപ്പണത്തെ ബാധിച്ചേക്കും

0

ആലുവ: ചെറുതോണി, ഭൂതത്താൻകെട്ട്, ഇടമലയാർ അണക്കെട്ടുകൾ തുറന്നുവിട്ടതോടെ എറണാകുളജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ആലുവയിലും പരിസരപ്രദേശങ്ങളിലും ജലനിരപ്പ് ഉയർന്നു. ആലുവ ശിവരാത്രി മണപ്പുണറത്ത് ശനിയാഴ്ച നടക്കാനിരിക്കുന്ന ബലിതർപ്പണങ്ങളെ ഇത് ബാധിച്ചേക്കുമെന്നാണ് സൂചന.ആലുവയിലെ ഏലൂർ, കുറ്റിക്കാട്ടുക്കര, എന്നിവിടങ്ങളിൽ റോഡിലും വീടുകളിലും വെള്ളം കയറി. ഇവിടെ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. വീട്ടുപകരണങ്ങളും മറ്റും വെള്ളം കയറി നശിച്ചിട്ടുണ്ട്. ആയിരത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്.ശിവരാത്രി മണപ്പുറം പൂർണമായും വെള്ളത്തിനടിയിലാണ്. ശനിയാഴ്ചയോടെ വെള്ളം താഴാനുള്ള സാധ്യതയില്ല. ഈ സാഹചര്യത്തിൽ ബലി തർപ്പണങ്ങൾ ഉയർന്ന സ്ഥലത്തേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.

121 ബലിത്തറകൾ ഒരുക്കാനാണ് ഇത്തവണ തീരുമാനിച്ചിരുന്നത്. എന്നാൽ ഇടമലയാറിനു പിന്നാലെ ഇടുക്കി അണക്കെട്ടും തുറന്നു വിട്ടതോടെ ജലനിരപ്പ് ഉയരുകയായിരുന്നു. 2013ൽ ഇടമലയാർ തുറന്നുവിട്ടപ്പോഴും സമാന സാഹചര്യം ഉണ്ടായിരുന്നു. അന്ന് മണപ്പുറം റോഡിൽ വച്ചാണ് ബലിതർപ്പണങ്ങൾ നടത്തിയത്.

You might also like

-