breaking news ….ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് അനിയന്ത്രിതമായി കൂടുന്നു ഷട്ടറുകൾ കൂടതൽ തുറന്ന് ഇരട്ടി വെള്ളം ഒഴുക്കുന്നു..

അണക്കെട്ടിന്റെ 3 ഷട്ടറുകൾ തുറന്ന് 150മീറ്റർ കുയ്ബ് വെള്ളം ഒരു സെക്കൻഡിൽ ഒഴിയുന്നുണ്ടാകിലും ജലനിരപ്പ് അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പുറം തള്ളുന്ന വെള്ളത്തിന്റെ ഇരട്ടി വെള്ളം 300മീറ്റർ കുയ്ബ്പു റന്തള്ളാൻ ജില്ലാഭരണകൂടം തീരുമാനിച്ചത് . എപ്രകാരം വെള്ളം തുറന്നുവിട്ടാൽ പെരിയാറിലെ ജലനിരപ്പ് ഇപ്പോൾ ഉള്ളതിൽനിന്നു 4 അടിയോളം ഉയരാൻ കാരണമാകും പെരിയാറിന്റെ തീരങ്ങളിൽ കാന്തജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

0

IDUKKI RESERVOIR Dt: l0.08.2018
WL at 11.00 am 2401.46 f t
Hourly Gross inflow : 822 cumecs
6 Hrs Av. Net Inflow: 468 cumecs
PH discharge : 116 cumecs
Spill : 125 cumecs(Three shutters@40cm)
Hourly net inflow :581 cumecs
F R L : 2403 ft

ചെറുതോണി: കനത്തമഴയെത്തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് 2401 അടി കടന്നിരിക്കുന്ന സാഹചര്യത്തിൽ 10:08: 2018 രാവിലെ 11.30 മണി മുതൽ 300 ഘനമീറ്റർ

ജലം ജലം തുറന്നു വിട്ടു . ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരു കരകളിലും ഉള്ളവർക്ക് അതീവ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ ജില്ലാഭരണകൂടം അറിയിച്ചു അണക്കെട്ടിന്റെ 3 ഷട്ടറുകൾ തുറന്ന് 150 ഘന മീറ്റർ വെള്ളം ഒരു സെക്കൻഡിൽ ഒഴിയുന്നുണ്ടകിലും ജലനിരപ്പ് അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പുറം തള്ളുന്ന വെള്ളത്തിന്റെ ഇരട്ടി വെള്ളം 300മീറ്റർ  പുറം തള്ളാൻ ജില്ലാഭരണകൂടം തീരുമാനിച്ചത് . ഇപ്രകാരം വെള്ളം തുറന്നുവിട്ടാൽ പെരിയാറിലെ ജലനിരപ്പ് ഇപ്പോൾ ഉള്ളതിൽനിന്നു 4 അടിയോളം ഉയരാൻ കാരണമാകും പെരിയാറിന്റെ തീരങ്ങളിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 48 മണിക്കൂര്‍ കൂടി കാലവര്‍ഷം സജീവമായി തുരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

മഴയിൽ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് മരണം 25 ആയി. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുൾപൊട്ടലുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മഴ ദുരിതം വിതച്ച കേരളത്തിനായി അ‍ഞ്ചു കോടി രൂപ നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. കേരളം ആവശ്യപ്പെടുന്ന മുറയ്ക്കു കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റർ മുഖേന വയനാട്ടിൽ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തിൽ ഉള്ളത്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ വയനാട്ടിലെത്തി. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും പ്രവർത്തനം ആരംഭിച്ചു. 48 പേരടങ്ങുന്ന ഒരു സംഘം നിലവിൽ കോഴിക്കോട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങൾ പാലക്കാട് എത്തി. ഇവരിൽ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാടും 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലേക്കും പോയി.

You might also like

-