ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷൻറെ അംഗീകാരം

പോരായ്മകൾ പരിഹരിക്കാൻ നി‍ർദ്ദേശം നൽകി. അധ്യാപകരുടെയും റെസിഡൻറ് ട്യൂട്ടർമാരുടെയും എണ്ണത്തിലുള്ള കുറവും ഹോസ്റ്റൽ, ലൈബ്രറി, പരിശോധന ഉപകരണങ്ങൾ എന്നിവയുടെ കുറവുമാണ് കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. ഇവ പരിഹരിച്ച ശേഷം വീണ്ടും റിപ്പോർ‍‍ട്ട് സമ‍ർപ്പിച്ചതിനെ തുട‍ന്നാണ് അംഗീകാരം ലഭിച്ചത്

0

തിരുവനന്തപുരം| ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷൻറെ അംഗീകാരം ലഭിച്ചു. നൂറു സീറ്റുകളിലേക്ക് ഈ വ‍ർഷം പ്രവേശനം നടത്താനുള്ള അനുമതിയാണ് ലഭിച്ചത്.അഞ്ചു വ‍ർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇടുക്കി മെഡിക്കൽ കോളജിന് വീണ്ടും അംഗീകാരം കിട്ടിയത്. മെഡിക്കൽ കോളജിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ഈ വ‍ർഷം അപേക്ഷ നൽകിയിരുന്നു. ഇതനുസരിച്ച് ഫെബ്രുവരി മാസമാദ്യം നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധന നടത്തി. പോരായ്മകൾ പരിഹരിക്കാൻ നി‍ർദ്ദേശം നൽകി. അധ്യാപകരുടെയും റെസിഡൻറ് ട്യൂട്ടർമാരുടെയും എണ്ണത്തിലുള്ള കുറവും ഹോസ്റ്റൽ, ലൈബ്രറി, പരിശോധന ഉപകരണങ്ങൾ എന്നിവയുടെ കുറവുമാണ് കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. ഇവ പരിഹരിച്ച ശേഷം വീണ്ടും റിപ്പോർ‍‍ട്ട് സമ‍ർപ്പിച്ചതിനെ തുട‍ന്നാണ് അംഗീകാരം ലഭിച്ചത്. ആരോഗ്യ സ‍വ്വകലാശാലയുടെയും സ‍‍‍ക്കാരിൻറെയും തീരുമാനം വന്നാൽ ഈ വ‍ർഷം തന്നെ 100 കുട്ടികൾക്ക് ഇടുക്കി മെഡിക്കൽ കോളജിൽ പഠനം തുടങ്ങാനാകും.

2014 സെപ്റ്റംബർ 18-നാണ് ഇടുക്കിയുടെ സ്വപ്നം സഫലമാക്കി കൊണ്ട് മെഡിക്കൽ കോളജ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത്. നിലവിലുണ്ടായിരുന്ന ഇടുക്കി ജില്ല ആശുപത്രിയാണ് മെഡിക്കൽ കോളജാക്കി മാറ്റിയത്. അടുത്ത രണ്ടു വർഷം 50 വിദ്യാർത്ഥികൾ വീതം പഠനവും നടത്തി. 2017 ൽ മതിയായ സൌകര്യങ്ങളില്ലെന്ന് കണ്ടെത്തി അടച്ചു പൂട്ടി. പിന്നീടിങ്ങോട്ട് സൌകര്യങ്ങൾ ഒരുക്കുമെന്നുള്ള വാഗ്ദാനങ്ങളുടെയും ഉദ്ഘാടനങ്ങളുടെയും പെരുമഴയായിരുന്നു.

100 കുട്ടികളെ പഠിപ്പിക്കാൻ ഇത്തവണയും അപേക്ഷ നൽകി. പരിശോധനയിൽ ആവശ്യത്തിന് ജീവനക്കാരും മറ്റു കുറവുകളും ചൂണ്ടിക്കാട്ടി അപേക്ഷ തള്ളി. ഇതോടെ ജീവനക്കാരെ നിയമിച്ച് ആരോഗ്യവകുപ്പ് പുതിയ റിപ്പോർട്ട് നൽകുകയായിരുന്നു. ഡോക്ടർമാരുണ്ടെങ്കിലും പാരാ മെഡിക്കൽ സ്റ്റാഫ് പകുതി പോലുമില്ല എന്നതാണ് ഇടുക്കി മെഡിക്കൽ കോളേജിലെ പ്രശ്നം.

ഏറ്റവും കൂടുതൽ ശുചിത്വം വേണ്ട ആശുപത്രിയിൽ ശുചീകരണ തൊഴിലാളികളാരുമില്ല. 40 നഴ്സുമാരുടെയും 22 നഴ്സിംഗ് അസ്സിസ്റ്ററുമാരുടെും കുറവ്. എക്സ്റേ ഉൾപ്പെടെ എല്ലായിടത്തും ടെക്നീഷ്യൻമാർ പകുതിയിൽ താഴെ. ആയിരത്തോളം പേർ ഒപിയിൽ എത്തുന്നുണ്ട്. പുതിയതായി പണിത കെട്ടിടത്തിൽ 100 കിടക്കകളുള്ള വാർഡ് സജ്ജമാക്കി. പരിശോധനക്ക് ആധുനിക ഉപകരണങ്ങളും സ്ഥാപിച്ചു. മന്ത്രി ഉദ്ഘാടനവും നടത്തി.

You might also like

-