“അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതല്ല,പൊളിറ്റിക്കല്‍ ക്രിമിനലിന്‍റെ ഭാഷയും ശൈലിയുമാണ് ;കെ സുധാകരന്‍

"അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് ഞാന്‍ അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകന്‍ പറഞ്ഞതു കൊണ്ടാണ് സ്വകാര്യമായി കുറച്ച് കാര്യങ്ങള്‍ പറഞ്ഞത്‌.

0

കൊച്ചി :മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് അതുപോലെ മറുപടി പറയാന്‍ തനിക്ക് കഴിയില്ല. പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന യഥാര്‍ഥ വിജയനാണ് ഇന്നലെ പുറത്തുവന്നത്. ഒരു പൊളിറ്റിക്കല്‍ ക്രിമിനലിന്‍റെ ഭാഷയും ശൈലിയുമാണ് പുറത്തുവന്നതെന്നും സുധാകരന്‍ പറഞ്ഞു. ബ്രണ്ണന്‍ കോളജില്‍ വെച്ച് മുഖ്യമന്ത്രിയെ ചവിട്ടി താഴെയിട്ടെന്ന് അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല. ഓഫ് ദ റെക്കോഡ് എന്ന് അടിവരയിട്ട് പറഞ്ഞ കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിയുടെ സ്ഥാനത്തെ ബഹുമാനിക്കുന്നു. സംസ്കാര ഹീനമായ പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയതെന്നും കെ സുധാകരന്‍ പറഞ്ഞു.

“അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് ഞാന്‍ അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകന്‍ പറഞ്ഞതു കൊണ്ടാണ് സ്വകാര്യമായി കുറച്ച് കാര്യങ്ങള്‍ പറഞ്ഞത്‌. സംഭവത്തിന്റെ വിശദീകരണം പേഴ്‌സണലായി നല്‍കിയിട്ടുണ്ട്. ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താത്പര്യം എനിക്കില്ല”- സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ഗൂഢാലോചന നടത്തിയെന്ന് ആര് പറഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തനിക്ക് ഫിനാൻഷ്യർ ഉണ്ടായിട്ടില്ല. എന്തുകൊണ്ട് പരാതിപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ ചോദിച്ചു. അവ്യക്തമായ സൂചനകൾ വെച്ച് ആരോപണം ഉന്നയിക്കുന്നത് മുഖ്യമന്ത്രിക്ക് ചേരുന്നതല്ല.

തനിക്ക് വിദേശ കറൻസി ഇടപാട് ഉണ്ടെന്ന് പറയുന്നത് മുഖ്യമന്ത്രി ആണ്. അത് നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. സ്വപ്നയെ അറിയില്ലയെന്ന് പറഞ്ഞ പിണറായി വിജയനെ കൊച്ചുകുട്ടികൾ പോലും വിശ്വസിക്കില്ല. വിദേശ കറൻസി ഇടപാടുണ്ടെന്നത് കള്ള പ്രചാരണം മാത്രമാണ്. മണൽ മാഫിയയുമായി ബന്ധം ഉണ്ടെങ്കിൽ അന്വേഷിക്കണം. മണൽ മാഫിയയുമായി എനിക്ക് ബന്ധമുണ്ടെങ്കിൽ അന്വേഷിക്കും. ഇത്തരം പ്രചാരണം നടത്താൻ അപാരമായ തൊലിക്കട്ടി വേണമെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി വിജയനെ ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറയുന്നു. അക്കാര്യങ്ങൾ ഓർക്കാനോ പറയാനോ ആഗ്രഹിച്ചതല്ലെന്നും ലേഖകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താനെന്നും ‘ഓഫ് ദി റെക്കോർഡ്’ പറഞ്ഞ കാര്യമാണ് മാധ്യമപ്രവർത്തകൻ തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതെന്നും കെ.സുധാകരൻ വ്യക്തമാക്കി. ബ്രണ്ണന്‍ കോളജില്‍ പിണറായിയുമായുള്ള സംഭവങ്ങള്‍ 1967ലേത്. പിണറായിയുമായി സംഘര്‍ഷമുണ്ടായെന്നത് സത്യം. പക്ഷേ പ്രചരിപ്പിക്കാന്‍ താല്‍പര്യമില്ല. തന്നെ നഗ്‌നനാക്കി നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞതും നുണയാണെന്നും സുധാകരന്‍ പറഞ്ഞു.

കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണ കളവ്. സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചത് ആരാണെന്ന് എന്തുകൊണ്ട് അദ്ദേഹം പറയുന്നില്ലെന്ന് കെ. സുധാകരന്‍ ചോദിച്ചു. എന്തുകൊണ്ട് പൊലീസില്‍ പരാതി കൊടുത്തില്ല. മക്കള്‍ക്ക് ഭീഷണിയുണ്ടെന്ന് എന്തുകൊണ്ടാണ് അമ്മയോടു പോലും പറയാതിരുന്നത്. എന്നിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം രാഷ്ട്രീയ എതിരാളിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു. വിങ്ങിപ്പൊട്ടുന്ന സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ എഴുതി വായിക്കേണ്ട കാര്യമുണ്ടോയെന്ന് കെ. സുധാകരന്‍ ചോദിച്ചു. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ ശ്രമിച്ചുവെന്ന പിണറായി വിജയന്റെ ആരോപണത്തിനു മറുപടിയായാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞത്.

ഇത്രയും സംസ്കാരഹീനമായ പ്രതികരണം ഒരു മുഖ്യമന്ത്രിയിൽനിന്ന് ഇതാദ്യമായിട്ടാണ്. അർഹതപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ‌ അന്തസ്സോടെ പ്രതികരിക്കണം. പിണറായിയെ വളരെ നേരത്തെ അറിയാ.ം പിണറായി വിജയന് എന്നെയും നന്നായി അറിയാം. പിണറായിയുടെ നേത‍ൃത്വത്തിലാണ് ഡോളർ കടത്ത് നടന്നതെന്ന് ജനങ്ങൾക്കറിയാം. നാലുവർഷം കൂടെകൂട്ടി നടന്നിട്ടും സ്വപ്ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞയാളാണ് പിണറായി. അങ്ങനെയൊരാളെ കേരളത്തിലെ കൊച്ചുകുട്ടിപോലും വിശ്വസിക്കില്ല. നട്ടെല്ലുണ്ടെങ്കിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കണം. ചീഞ്ഞളിഞ്ഞ, വിദ്വേഷമുള്ള മനസ്സല്ല, തുറന്ന മനസ്സാണ് മുഖ്യമന്ത്രിക്ക് വേണ്ടത്. പിണറായി വെടിയുണ്ട കൊണ്ടു നടന്നത് പുഴുങ്ങിത്തിന്നാൻ ആണോ?. കള്ളവാർത്ത പ്രചരിപ്പിക്കാൻ അപാര തൊലിക്കട്ടിവേണം. തോക്കുള്ള പിണറായിയാണോ മാഫിയ, തോക്കില്ലാത്ത താനാണോ മാഫിയയെന്നും സുധാകരന്‍ ചോദിച്ചു.

You might also like

-