ഹണി ട്രാപ്പ് അഭിഭാഷകന് ജാമ്യം ഇല്ല, പതിനാലു ദിവസത്തെ റിമാൻഡ് ഒരുദിവസത്തേക്ക് പോലീസ് കസ്റ്റഡി

പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലേക്കായി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

0

അടിമാലി : അടിമാലി ഹണി ട്രാപ്പ് തട്ടിപ്പുകേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ദേവികുളം മജിസ്‌ട്രേറ്റ് കോടതി തള്ളി പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു അതേസമയം പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലേക്കായി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു അമ്മായിയമ്മയുടെ മരണാന്തര ചടങ്ങുകൾക്കയായി ജാമ്യം അനുവദിക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല പ്രതികൾ കൂടുതൽ കേസ്സുകളിൽ ഉൾപ്പെട്ടതിനാൽ ജാമ്യം അനുവദിച്ചൽ അത് കേസ് ദുർബ്ബല പെടുത്തുമെന്നു പോലീസ് ചോദ്യം ചെയ്യുന്നതിലേക്കായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നുമുള്ള ആവശ്യം കൊടുത്തായി അംഗീകരിച്ചു . നേരെത്തെ കേസിലെ പ്രധാന പ്രതിയായ അഭിഭാഷകൻ മാത്രം ജാമ്യം കൊടുത്തത് വിവാദമായിരുന്നു സമാനമായ മറ്റൊരു തട്ടിപ്പുകേസുകൂടി രജിസ്റ്റർ ചെയ്തതോടെയാണ് കോടതി ജാമ്യം നിക്ഷേധിച്ചത്‌

അടിമാലി ടൗണിലെ ഓട്ടോ റിക്ഷ ഡ്രൈവറെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിലാണ് അഭിഭാഷകനെ ജാമ്യത്തിലായിരുന്ന അഭിഭാഷകനെ വീണ്ടു അറസ്റ് ചെയ്തത് മുനമ്പ് രണ്ടു ദിവസത്തേക്ക്
ജാമ്യത്തിൽ ഇളവ് ലഭിച്ചിരുന്നു ഇന്ന് അഭിഭാഷകൻ കോടതിയിൽ ഹാജറായപ്പോഴാണ് അറസ്റ്റുണ്ടായത് .

ജൂൺ 17 തിയതിയാണ് മൂന്നാമത്തെ കേസിന് ആസ്പദമായ സംഭവം അരങ്ങേറുന്നത് അടിമാലി ടൗണിലെ ഓട്ടോ ഡ്രൈവറെ ചതിച്ചു പണംതട്ടണമെന്ന ഉദ്ദേശത്തോടെ പ്രതികൾ നാലുപേരും ചേർന്ന് ഗുഡാലോചന നടത്തി കേസിലെ ഒന്നാംപ്രതിയായ കല്ലാർകുട്ടി സ്വദേശിനീ ലത ദേവി അടിമാലി ടൗണിൽ നിന്നും ഓട്ടോഡ്രൈവറെ കൂമ്പൻപാറ റൂട്ടിലേക്ക് ഓട്ടം വിളിക്കുന്നു . ആളൊഴിഞ്ഞസ്ഥലത്തെത്തിയപ്പോൾ ഓട്ടോ നിർത്താൻ ഇവർ ആവശ്യപ്പെട്ടു ഡ്രൈവർ ഓട്ടോ നിർത്തിയപ്പോൾ ലതാദേവി പിൻസീറ്റിൽ നിന്നും ഇറങ്ങി മുൻസീറ്റിൽ ഇരുന്ന ഡ്രൈവറെ കടന്നു പിടിക്കുകയായിരുന്നു പിന്നീട് കുട്ടംപുഴയിലുള്ള മാധ്യമ പ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി . ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും പിന്നീട് വക്കിൽ ഓഫിൽ വിളിച്ചു വരുത്തി ബലാത്സംഗ കേസിൽ പെടുത്തുമെന്നു ഭീക്ഷണി പെടുത്തി ആദ്യം മുപ്പത്തയ്യായിരം രൂപയും പിന്നീട് ൭൫൦൦൦ രൂപയും തടത്തിയെടുക്കുകയായിരുന്നു അഭിഭാഷകനെതിരെ പരാതി ഉയർന്നതിനെത്തുടർന്നാണ് ഓട്ടോഡ്രൈവർ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്

പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരങ്ങൾ പ്രകാരം പ്രതികൾ സംഘം ചേർന്ന് ഇരുപതിലധികം ആളുകളിൽനിന്നും പണം തട്ടിയതായാണ് വിവരം കേസിൽ നാലു അഭിഭാഷകർക്ക് കുടി പങ്കുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് , സംഘം മറയൂർ സ്വദേശിയായ അഭിഭാഷകനെയും ഇത്തരത്തിൽ ഭീക്ഷണിപ്പെടുത്തി പണം തട്ടിയതായി പോലീസിനെ അറിയിച്ചിരുന്നു വെങ്കിലും , ഇന്ന് മൊഴി നല്കാൻ വരാമെന്ന് ഇട്ടിരുന്ന അഭിഭാഷകൻ മൊഴി നൽകാതെ പിൻവാങ്ങിയതായും പോലീസ് അറിയിച്ചു . കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ പോലീസ് വീണ്ടും ചോദ്യം ചെയ്തു തെളിവുകൾ ശേഹരിക്കും