അബാനിയുടെ മകളുടെ വിവാഹ സൽക്കാരത്തിൽ നൃത്തച്ചുവടുകള്‍ ഹിലരിയും കെറിയും ഷാരൂഖ് ഖാനു

71–ാം വയസ്സിലും നൃത്തചുവടുകള്‍ പിഴക്കാതെയായിരുന്നു ഹിലറിയുടെ പ്രകടനം. ബില്‍ക്ലിന്റനെ കൂടാതെ ഹുമ അബ്ദേനും ഒപ്പം ബുധനാഴ്ച തന്നെ ഹിലറി മുംബൈയില്‍ എത്തി.

0

വാഷിങ്ടണ്‍ : ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ഏറ്റവുംവലിയ സമ്പന്നനുമായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹാഘോഷങ്ങളില്‍ അമേരിക്കന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറിമാരായ ഹിലരി ക്ലിന്റന്‍, ജോണ്‍ കെറി എന്നിവരുമൊത്ത് പ്രശസ്ത സിനിമാ താരം ഷാരൂഖ് ഖാന്‍ നൃത്തചുവടുകള്‍ വച്ചപ്പോള്‍ അതിഥികളുടെ മുഖത്ത് പുഞ്ചിരിയും അത്ഭുതവും. 71–ാം വയസ്സിലും നൃത്തചുവടുകള്‍ പിഴക്കാതെയായിരുന്നു ഹിലറിയുടെ പ്രകടനം. ബില്‍ക്ലിന്റനെ കൂടാതെ ഹുമ അബ്ദേനും ഒപ്പം ബുധനാഴ്ച തന്നെ ഹിലറി മുംബൈയില്‍ എത്തി.

വിവാഹചടങ്ങുകള്‍ക്ക് മുന്‍പായിരുന്നു ഹിലറിയുടെയും കെറിയുടെയും ഷാറൂഖുമൊത്തുള്ള നൃത്തം അരങ്ങേറിയത്. ഷാറൂഖ് ഖാന്‍ ഇരുവരെയും നൃത്തത്തിനായി ക്ഷണിക്കുകയായിരുന്നു. ഇവരെ കൂടാതെ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറും കുടുംബവും ഉള്‍പ്പെടെയുള്ള പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തു.

ഒരാഴ്ച മുന്‍പുതന്നെ വിവാഹ ആഘോഷചടങ്ങുകള്‍ ആരംഭിച്ചിരുന്നു. നാല്‍പ്പത്തിമൂന്ന് ബില്യണ്‍ ഡോളറിന്റെ സമ്പാദ്യമുള്ള മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും 10 ബില്യണ്‍ സമ്പാദ്യമുള്ള വ്യവസായി അജയ് പിരാമലിന്റെ മകള്‍ ആനന്ദും തമ്മിലുള്ള വിവാഹത്തിന്റെ ചിലവ് 100 മില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. അംബാനി കുടുംബത്തോട് വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഹിലറിയും കുടുംബവും.