മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട കൗബോയ് കളിക്കാരന്റെ കുടുംബത്തിന് 25 മില്യന്‍ നഷ്ടപരിഹാരം നല്‍കണം  

വാഹനം ഓടിച്ചിരുന്ന ജോഷ് മദ്യപിച്ചിരുന്നതാണ് അപകടത്തിന് കാരണമെന്ന് ജൂറി കണ്ടെത്തി. 45 മൈല്‍ സ്പീഡ് സോണില്‍ 110 മൈലിലായിരുന്നു ജോഷ് വാഹനമെടിച്ചത്

0

ഡാളസ്സ്: ഡാളസ്സ് കൗബോയ് പ്ലെയര്‍ ജറി ബ്രൗണ്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട കേസ്സില്‍ കൗബോയ് പ്ലയറും, വാഹനം ഓടിച്ചിരുന്ന കൂട്ടുകാരനുമായ ജോഷ് ബ്രന്‍ര് 25 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി ജറിയുട മാതാവിന് നല്‍കണമെന്ന് ഡാളസ്സ് കൗണ്ടി ജൂറി ഡിസംബര്‍ 13 വ്യാഴാഴ്ച വിധിയെഴുതി.2012 നൈറ്റ് ക്ലമ്പില്‍ നിന്നുംഇരുവരും ബി എം ഡബ്ലിയുവില്‍ യാത്ര തിരിച്ചതായിരുന്നു.

വാഹനം ഓടിച്ചിരുന്ന ജോഷ് മദ്യപിച്ചിരുന്നതാണ് അപകടത്തിന് കാരണമെന്ന് ജൂറി കണ്ടെത്തി. 45 മൈല്‍ സ്പീഡ് സോണില്‍ 110 മൈലിലായിരുന്നു ജോഷ് വാഹനമെടിച്ചത്. ഡാളസ്സ് ഇര്‍വിംഗിലായിരുന്നു അപകടം.ജറിയുടെ മാതാവ് സ്റ്റേയ്‌സി ജാക്‌സണാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ്സ് ഫയല്‍ ചെയ്തത്. മദ്യം നല്‍കിയ ബാറും ഇതിന് ഉത്തരവാദിയാണെന്ന് സ്റ്റേയ്‌സി ചൂണ്ടിക്കാട്ടി.

95 മില്യണ്‍ ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടകേസ്സില്‍ ഇത്രയും തുക നഷ്ടപരിഹാര തുക നല്‍കുന്നതിനുള്ള വിധി അസാധാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.