ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു

കേരളത്തിലെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാവും

0

തിരുവനന്തപുരം :ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ താത്ക്കാലികമായി മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ. 28 ന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും.
കേരളത്തിലെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാവും. 28 -ആം തീയതി മുതൽ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ നിലവിലെ കൊവിഡ്‌ വ്യാപന സാഹചര്യം കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.