നേമം സീറ്റിൽ കെ മുരളീധരൻ സ്ഥാനാർത്ഥി ?ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു

മുരളീധരനെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് നിർണായക നീക്കം.

0

ഡൽഹി ;നേമം സീറ്റിൽ ഉമ്മൻ ചെണ്ടയും ചെന്നിത്തലയും മത്സരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ , കെ മുരളീധരന്റെ പേര് സജീവപരി​ഗണയിലെന്ന് സൂചന. മുരളീധരനെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് നിർണായക നീക്കം.കെ മുരളീധരൻറെയും ശശി തരൂരിൻറെയും പേരുകൾ നേമം സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ചർച്ചയായിട്ടുണ്ട്. അതിനിടെ പി സി വിഷ്ണുനാഥ് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കൊല്ലം സീറ്റിലെ തർക്കത്തിനിടയിലാണ് കൂടിക്കാഴ്ച. പരസ്യ പ്രതികരണത്തിനിപ്പോൾ ഇല്ലെന്ന് വിഷ്ണുനാഥ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

അതേസമയം മലമ്പുഴ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തു. കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടർന്ന് മലമ്പുഴ സീറ്റിൽ മത്സരിക്കാനില്ലെന്ന് ജനദാതൾ (ജോൺ ജോൺ) വിഭാഗം അറിയിച്ചിരുന്നു. കാലങ്ങളായി കോണ്‍ഗ്രസ് മത്സരിച്ച് വന്ന മലമ്പുഴ മണ്ഡലം ജനദാതൾ (ജോൺ ജോൺ) വിഭാഗത്തിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ പ്രമേയം പാസാക്കിയിരുന്നു. സീറ്റ് വിട്ടുനൽകിയത് ബിജെപിക്ക് വോട്ട് നൽകാനാണെന്ന ആരോപണവും പ്രവർത്തകർ ഉന്നയിച്ചു. ഇതോടെയാണ് സീറ്റ് കോൺഗ്രസ് ഏറ്റെടുത്തത്