ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം

മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇറങ്ങി വന്നാണ് അഖിൽ മാത്യു പണം വാങ്ങിയതെന്ന് പരാതിക്കാരനായ ഹരിദാസ്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് പണം വാങ്ങിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു. അഖിലിന്റേത് കൗണ്ടർ കേസാണ്. കേസിനെ ഭയപ്പെടുന്നില്ലെന്നും ഹരിദാസ് പറഞ്ഞു

0

മലപ്പുറം| ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ
സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം .മെഡിക്കൽ ഓഫീസർ നിയമനത്തിന് 15 ലക്ഷം രൂപയാണ് കൈക്കൂലിയായി മന്ത്രിയുടെ സ്റ്റാഫ് അംഗവും കൂട്ടാളിയും ആവശ്യപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രി ഓഫീസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിന് തൊട്ടരികിൽ വച്ച് ആരോഗ്യമന്ത്രിയുടെ പിഎയ്ക്ക് ഒരു ലക്ഷം രൂപ നൽകിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇറങ്ങി വന്നാണ് അഖിൽ മാത്യു പണം വാങ്ങിയതെന്ന് പരാതിക്കാരനായ ഹരിദാസ്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് പണം വാങ്ങിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു. അഖിലിന്റേത് കൗണ്ടർ കേസാണ്. കേസിനെ ഭയപ്പെടുന്നില്ലെന്നും ഹരിദാസ് പറഞ്ഞു.

‘അയാളുടെ ഫോട്ടോ എൻ്റെ കയ്യിലുണ്ട്. അതില്‍ അഖില്‍ മാത്യു എന്നാണ് പറഞ്ഞിരിക്കുന്നത്. അഖില്‍ സജീവ് ഒരിക്കല്‍ വന്നപ്പോള്‍ അഖില്‍ മാത്യുവിന്റെ ചിത്രം കാണിച്ചിരുന്നു. ആ ഫോട്ടോയിലുള്ള ആള്‍ തന്നെയാണ് വന്നത്. ഓഫീസില്‍ നിന്ന് തന്നെയാണ് വന്നത്. പൈസ വാങ്ങിച്ചു. മറ്റൊന്നും പറഞ്ഞില്ല. ഓഫീസിലേക്ക് തന്നെയാണ് കയറി പോയത്. എന്നോട് മറ്റൊന്നും സംസാരിക്കരുതെന്ന് പറഞ്ഞിരുന്നു. ആള്‍ മാറാട്ടം നടത്തിയതാണെന്ന് വിശ്വസിക്കുന്നില്ല. ആള്‍ മാറാട്ടം നടത്തിയാല്‍ തന്നെ അപ്പോയ്മെൻ്റ് ലെറ്റര്‍ ആര്‍ക്കും അറിയില്ല. ഞാന്‍ ട്രെയിന്‍ ഇറങ്ങുമ്പോഴേക്കും വന്നിരുന്നു. അത് ആ ഓഫീസില്‍ നിന്ന് തന്നെയാണ് വന്നിരിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു.’ അഖില്‍ മാത്യു എന്ന് പറയുന്നയാളുടെ ഫോട്ടോ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് കാണിച്ചു പരാതിക്കാരൻ പറഞ്ഞു.

‘ഇയാളാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിനടുത്ത് നിന്ന് പണം വാങ്ങിയത്. അപ്പോയ്ൻമെൻ്റ് പെട്ടന്ന് വരുമെന്ന് പറഞ്ഞു. മറ്റൊന്നും പറഞ്ഞില്ല. ആദ്യം പിഎസിനും പിന്നെ ആരോഗ്യ മന്ത്രിയ്ക്കുമാണ് പരാതി അയച്ചത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മന്ത്രിയ്ക്ക് വേറെ കൊടുക്കാന്‍ പറഞ്ഞു. മെയില്‍ വഴിയും നേരിട്ട് അക്‌നോലജ്‌മെന്റ് വെച്ച് പെറ്റീഷന്‍ കൊടുക്കുകയും ചെയ്തു. സുഖമില്ലാത്തതിനാല്‍ തങ്ങളുടെ അഡ്വക്കേറ്റാണ് പെറ്റീഷനായിട്ട് പറഞ്ഞയച്ചത്. അവിടെ പോയി സെക്രട്ടറിയെ കണ്ട്, കാര്യങ്ങള്‍ സംസാരിച്ചു. ഇങ്ങനെ ഒക്കെ ഉണ്ടെന്ന് പറഞ്ഞു. അപേക്ഷ കൊടുത്തു. ശേഷം അഖില്‍ മാത്യുവിനെ ഫോണിൽ സംസാരിച്ചു, കാണണം എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് കാണാമെന്ന് അയാള്‍ പറഞ്ഞു. അത് കഴിഞ്ഞ് അഖില്‍ മാത്യു അവിടെ നിന്ന് പോയി. മുഖം തന്നിട്ടില്ല. ശേഷമാണ് മന്ത്രിയുടെ പേരില്‍ അപേക്ഷ നല്‍കുന്നത്’, പരാതിക്കാരൻ പറഞ്ഞു.

മലപ്പുറം സ്പെഷ്യൽ ക്രൈംബ്രാഞ്ചും പൊലീസുമാണ് ഹരിദാസിൻ്റെ മൊഴിയെടുത്തത്. ഇന്നാണ് പൊലീസ് സംഭവവുമായി ബന്ധപ്പെട്ടതെന്ന് പരാതിക്കാരൻ പറഞ്ഞു. ലഭിച്ച അപ്പോയ്‌ന്‍മെന്റ്, പൈസ കൊടുത്തതിൻ്റെ വിവരങ്ങളെ കുറിച്ച് അന്വേഷിക്കുകയാണ് ചെയ്തത്. അവര്‍ക്കും സത്യം അറിയാമല്ലോ. സത്യാവസ്ഥ എല്ലാം പറഞ്ഞുകൊടുത്തു. അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു.അതേസമയം, കൈക്കൂലി ആരോപണത്തിൽ അഖിൽ മാത്യുവിന്റെ പരാതിയിൽ കേസ് എടുത്തിട്ടുണ്ട്. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസ്. ആരെയും പ്രതി ചേർക്കാതെയാണ് എഫ്ഐആർ.

You might also like

-